തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സ്ഥാപനങ്ങളിൽ എത്തുന്നവരുടെ പേരും വിവരവും എഴുതാൻ ഇനി രജിസ്റ്റര്‍ ബുക്ക് പരതേണ്ട, സന്ദര്ശകരിലോ ജീവനക്കാരിലോ കോവിഡ് ബാധയുണ്ടായാല്‍ ഇടപഴകിയവരുടെ വിവരങ്ങള്‍ തത്സമയം ലഭ്യമാക്കുന്ന ഡിജിറ്റല്‍ സന്ദര്‍ശക രജിസ്ട്രി എല്ലാ സര്‍ക്കാര്‍ ഓഫിസിലും പൊതുസ്ഥാപനങ്ങളിലും നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം.
ക്യൂ.ആര് കോഡ് വഴി ജാഗ്രത പോര്‍ട്ടലുമായി ബന്ധപ്പെടുത്തിയാണ് രജിസ്ട്രി പ്രവര്‍ത്തിക്കുന്നത്.പേനയും പുസ്തകവും ഉപയോഗിച്ചുള്ള നിലവിലെ രീതിക്കുപകരം മൊബൈല്‍ ഫോണില്‍ ക്യൂ.ആര് കോഡ് സ്കാന്‍ ചെയ്ത് രജിസ്ട്രേഷന് പൂര്‍ത്തിയാക്കുന്നതാണ് സംവിധാനം. സ്വകാര്യ സ്ഥാപനങ്ങളിലും വ്യാപാരകേന്ദ്രങ്ങളിലും വിവാഹമടക്കമുള്ള ചടങ്ങുകളിലും ഇതു പ്രയോജനപ്പെടുത്താമെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദേശം.
Read Also : യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് പിടിയില്‍
സ്ഥാപന മേധാവിയോ ഒാഫിസ് ചുമതലയുള്ള ഉദ്യോഗസ്ഥനോ ജാഗ്രത പോര്‍ട്ടലില്‍ പ്രവേശിച്ച് ഡിജിറ്റല്‍ രജസ്ട്രിക്കായുള്ള ഭാഗത്ത് വിവരങ്ങള്‍ നല്കിയാല് ക്യൂ.ആര് കോഡ് ലഭ്യമാകും. ഇത് ഡൗണ്‍ലോഡ് ചെയ്ത് ഒാഫിസ് മുന്‍വശത്ത് പ്രദര്‍ശിപ്പിക്കണം. ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന സന്ദര്‍ശകരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ക്യൂ.ആര് കോഡ് സ്കാന്‍ ചെയ്യുന്നതോടെ രജിസ്ട്രേഷന് നടക്കും.
ആദ്യ തവണ സ്കാന്‍ ചെയ്യുേമ്ബാള്‍ മൊബൈല്‍ നമ്ബര്‍, പേര്, ജില്ല, തദ്ദേശ സ്ഥാപനം, വിലാസം എന്നീ വിവരങ്ങള്‍ നല്‍കണം. തുടര്‍ന്ന്, മറ്റ് ഏത് ഒാഫിസ് സന്ദര്‍ശിച്ചാലും ക്യൂ.ആര് കോഡ് സ്കാന്‍ ചെയ്യുേമ്ബാഴേക്കും വിവരം ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്ററാകും. സ്മാര്‍ട്ട് േഫാണില്ലാത്തവരാണ് സന്ദര്‍ശകരെങ്കില്‍ ഉദ്യോഗസ്ഥര്‍ സ്വന്തം ഫോണ്‍ വഴി ഇവരുടെ വിവരങ്ങള്‍ നല്കി രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം.
Post Your Comments