കൊച്ചി: എന്‍.ഐ.എ. അറസ്റ്റോടെ അതിഥി തൊഴിലാളികള്‍ കൂടുതലായുള്ള എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ നിരീക്ഷണം ശക്തമാക്കി. ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ പോലും ഇവിടെ തൊഴിലാളികളായി എത്തിയിട്ടുണ്ടെന്നു നേരത്തെയും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ സംസ്ഥാന ഇന്റലിജന്സ് വിവരങ്ങള്‍ ശേഖരിക്കുകയാണ്. അതിഥി തൊഴിലാളികള്‍ എന്ന പേരില്‍ എത്തിയവര്‍ ഭീകരർ ആയിരുന്നു എന്ന തിരിച്ചറിവിന്റെ ഞെട്ടലിലാണ് പെരുമ്പാവൂര്‍.
പ്രതികളിലൊരാള്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി പെരുമ്പാവൂരില്‍ താമസിച്ചു വരികയായിരുന്നു എന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. കൊച്ചിയില്‍ എത്തിയവരാണ് അറസ്റ്റ് ചെയ്യപ്പെട്ട മുര്‍ഷിദ് ഹസനും യാക്കൂബ് ബിസ്വാസും. വിവിധ കേന്ദ്രങ്ങളില്‍ ചെറിയ ജോലികള്‍ ചെയ്ത് ഇവര്‍ പ്രവര്‍ത്തനം തുടരുകയായിരുന്നു. മൂന്നാമന്‍ മുസാറഫ് ഹുസൈന്‍ ഏഴു വര്‍ഷമായി ഇവിടെ തുണിക്കടയില്‍ ജോലി നോക്കുകയായിരുന്നു.
ചുറ്റുപാടുമുള്ള ആര്‍ക്കും ഒരു സംശയത്തിനും ഇവര്‍ ഇട നല്‍കിയിരുന്നില്ല. ഇയാള്‍ മറ്റ് ആരെങ്കിലുമായി കൂടുതല്‍ ബന്ധപ്പെട്ടിരുന്നോ എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇതു തന്നെയാണ് നാട്ടുകാരെ അസ്വസ്ഥരാക്കുന്നതും. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ പരിശോധന ശക്തമാക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. പെരുമ്പാവൂരിലെ അറസ്റ്റ് സംബന്ധിച്ച് സംസ്ഥാന ഇന്റലിജന്സ് വിവരങ്ങള്‍ ശേഖരിച്ചു.
read also: ‘കേരളത്തിലെ എന്‍.ഐ.എ ഇടപെടലുകള്‍ ദുരൂഹതയുണര്‍ത്തുന്നു’ -വെല്‍ഫെയര്‍ പാര്‍ട്ടി
ലോക്ക്ഡൗണ്‍ കാലത്ത് ഇവിടെ എത്തിയവരുടെ വിവരങ്ങള്‍ പ്രത്യേകം ശേഖരിക്കുന്നുണ്ട്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ജോലിയോ വീടോ നല്‍കാവൂ എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments