തിരുവനന്തപുരം: ഖുറാന്‍ ഉയര്‍ത്തി ജലീലിനെ പ്രതിരോധിക്കാന്‍ ഇടതുമുന്നണി രംഗത്ത് എത്തിയതോടെ സ്വര്‍ണക്കടത്തില്‍ ഊന്നി മന്ത്രി കെടി ജലീലിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം. ജലീലിനെതിരായ സമരത്തെ ഖുറാന് എതിരായ സമരമെന്ന് വ്യാഖ്യാനിച്ചുള്ള ഇടതു പ്രചാരണത്തിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യം തിരിച്ചറിഞ്ഞാണ് മറുതന്ത്രത്തിന് യുഡിഎഫ് രൂപം നല്‍കിയത്. ഖുറാന്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കേണ്ടെന്ന് കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ തമ്മില്‍ ധാരണയിലെത്തി.
അതേസമയം ഖുറാന്‍ ഉയര്‍ത്തിയുള്ള പ്രചാരണം സി പി എമ്മിന് തിരിച്ചടിയാവുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. കേന്ദ്ര ഏജന്‍സികളുടെ ചോദ്യം ചെയ്യലിനു വിധേയനായ മന്ത്രി ജലീലിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് ഖുറാന്‍ ഉയര്‍ത്തി മന്ത്രിയെ സംരക്ഷിക്കാന്‍ ഇടതുമുന്നണി രംഗത്തു വന്നത്. ഈ പ്രചാരണം ചില മുസ്ലിം വിഭാഗങ്ങളില്‍ എങ്കിലും ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന വിലയിരുത്തലാണ് സ്വര്‍ണക്കടത്ത് വിഷയത്തില്‍ മാത്രം ഊന്നി ജലീലിനെതിരെയുള്ള രാഷ്ട്രീയ പ്രചാരണത്തിന് യുഡിഎഫിനെ പ്രേരിപ്പിച്ചത്.
Post Your Comments