Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ഖുര്‍ആന്‍ പുണ്യ ഗ്രന്ഥമാണ്, സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെടുത്തുന്നത് ഒട്ടും നീതികരിക്കാനാവില്ല; സമസ്ത

മലപ്പുറം : സ്വർണ്ണ കള്ളക്കടത്ത് കേസിൽ ഖുർആൻ വലിച്ചിഴക്കപ്പെടുന്നതിൽ അതൃപ്തിയുമായി സമസ്ത. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. എന്നാൽ കേസിന്റെ മറവിൽ ഖുറാനെ തെരുവിലേക്ക് വലിച്ചിഴക്കരുത്. സ്വർണ്ണ കടത്ത് കേസിൽ ആക്രമണത്തിനും പ്രതിരോധത്തിനും ഖുറാനെ മറയാക്കരുതെന്ന് സമസ്ത നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു

രാജ്യത്തെ നിയമ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് ആരു പ്രവര്‍ത്തിച്ചാലും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. വിശുദ്ധ ഖുര്‍ആന്‍ പുണ്യ ഗ്രന്ഥമാണ്, സ്വര്‍ണ്ണക്കടത്തുമായി ഖുര്‍ആനെ ബന്ധപ്പെടുത്തുന്നത് ഒട്ടും നീതികരിക്കാനാവില്ല.

ഇസ്‌ലാമിക വിശ്വാസികളെ അപരവല്‍ക്കരിക്കാനുള്ള ശ്രമം ഒരു കൂട്ടര്‍ കൊണ്ടുപിടിച്ചു നടത്തുമ്പോള്‍ ഖുര്‍ആനെ മറയാക്കി വിഷയം തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നത് ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. എല്ലാ മതേതര ജനാധിപത്യ കക്ഷികളും ഇക്കാര്യത്തില്‍ ജാഗ്രതയുള്ളവരാവണമെന്നും നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു.

 

shortlink

Post Your Comments


Back to top button