ജിദ്ദ: കോവിഡ് മഹാമാരിയിൽ തൊഴിൽ നഷ്ടമായി ഉപജീവനത്തിന് മാർഗമില്ലാതെ ഭിക്ഷയെടുത്ത 450 ഇന്ത്യൻ തൊഴിലാളികൾ സൗദിയിൽ തടങ്കലിൽ. തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, കശ്മീർ, ബീഹാർ, ദില്ലി, രാജസ്ഥാൻ, കർണാടക, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യൻ തൊഴിലാളികളെയാണ് അധികൃതർ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയത്.
Read also: 24 മണിക്കൂറിനിടെ 93,337 പുതിയ രോഗികൾ; രാജ്യത്തെ കോവിഡ് കേസുകൾ 53 ലക്ഷം കടന്നു
തടങ്കൽ കേന്ദ്രങ്ങളിലെയ്ക്ക് മാറ്റപ്പെട്ട തൊഴിലാളികളിൽ ഉത്തർപ്രദേശിൽ നിന്ന് 39, ബീഹാറിൽ നിന്ന് 10, തെലങ്കാനയിൽ നിന്ന് അഞ്ച്, മഹാരാഷ്ട്ര, ജമ്മു കശ്മീർ, കർണാടക എന്നിവിടങ്ങളിൽ നിന്ന് നാല് വീതവും ആന്ധ്രയിൽ നിന്നുള്ള ഒരാൾ ഉൾപ്പെടുന്നതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇഖാമ കാലാവധി അവസാനിച്ചവരാണിവർ.
ഉപജീവനത്തിനായി ഇവർ യാചിക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. ഇവരെ വീഡിയോകളിൽ നിന്ന് തിരിച്ചറിഞ്ഞ സൗദി അധികൃതർ ഇവരെ തങ്ങളുടെ വാടക മുറികളിൽ നിന്ന് കണ്ടെത്തി ജിദ്ദയിലെ ഷുമൈസി തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
തൊഴിലാളികളെ അമിതമായി പാർപ്പിച്ചിരിക്കുകയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പ്രാദേശിക അധികാരികൾ ഇവരെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ഇവരിൽ വർക്ക് പെർമിറ്റ് ഇല്ലാത്തവരെ പിന്നീട് തടങ്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റുകയുമായിരുന്നെന്ന് സാമൂഹിക പ്രവർത്തകനും എംബിടി നേതാവുമായ അംജദ് ഉല്ലാ ഖാൻ പറഞ്ഞു. ഇവരുടെ മോചനത്തിനായി ഇന്ത്യൻ പ്രധാന മന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും മറ്റും കത്തയച്ചതായി അംജദ് ഉല്ലാ ഖാൻ കൂട്ടിച്ചേർത്തു.
Post Your Comments