ന്യൂ ഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ 52 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,424 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 52,14,678 ആയി ഉയർന്നു. നിലവിൽ ചികിൽസയിലുള്ളത് 10,13,964 പേരാണ്. രോഗമുക്തരായവർ 42,08,432 പേരും.
ഇന്ത്യയിലെ കോവിഡ് രോഗമുക്തി നിരക്ക് 79.28 ശതമാനമായി. ലോകത്തിൽ ഏറ്റവുമധികം പേർ രോഗമുക്തരാകുന്നത് ഇന്ത്യയിലാണ്. അതേസമയം, ഇന്നലെ മാത്രം ഇന്ത്യയിൽ മരിച്ചത് 1247 പേരാണ്. ഇതോടെ ആകെ മരണസംഖ്യ 85,619 ആയി ഉയർന്നു. ഐസിഎംആര്‍ പുറത്തുവിട്ട കണക്കുപ്രകാരം 6.24 കോടി സാംപിളുകള്‍ ഇതുവരെ രാജ്യത്ത് പരിശോധിച്ചു. വെള്ളിയാഴ്ച മാത്രം 8,81,911 സാംപിളുകള്‍ പരിശോധിച്ചു.
Post Your Comments