ജയ്പുർ: വീട്ടമ്മയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിൽ. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് സംഭവം. ബന്ധുവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയെ ആറ് പേര് ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി. ബന്ധുവിനൊ മർദ്ദിച്ച ശേഷം വീട്ടമ്മയെ പീഡിപ്പിക്കുകയായിരിക്കുന്നു.
ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതികള്‍ ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. പിന്നീട് വീട്ടില്‍ മടങ്ങിയെത്തിയ വീട്ടമ്മ സംഭവത്തെക്കുറിച്ച് ഭര്‍ത്താവിനോട് പറഞ്ഞു. ഇതിനു ശേഷമാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും രണ്ടു പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസിലെ മറ്റ് പ്രതികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Post Your Comments