KeralaLatest NewsNews

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം : സംസ്ഥാനത്ത് മഴ കനക്കും, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയുണ്ടാകുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ ഫലമായിട്ടാണ് ഇത്. ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായി അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ശക്തമാകും.കേരളാ തീരത്ത് 55 കിലോമീറ്റര്‍ വേഗതില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ മഴയുടെ കൂടുതലായിരിക്കും. ശരാശരി 10 സെന്റീമീറ്റര്‍ മഴപ്രതീക്ഷിക്കാമെന്നാണു കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണ കേന്ദ്രത്തിന്റെ നിഗമനം. ഇന്ന് കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത കുറവാണ്. മധ്യകേരളത്തില്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കും. രണ്ടാഴ്ച കൂടി കഴിയുമ്പോള്‍ സംസ്ഥാനത്ത് തുലാവര്‍ഷമെത്തിയേക്കുമെന്നാണ് സൂചന. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെ 4 ശതമാനം അധികമഴയാണ് സംസ്ഥാനത്ത് ലഭിച്ചിട്ടുള്ളത്. 194 സെന്റിമീറ്റര്‍ മഴ കിട്ടേണ്ട സ്ഥാനത്ത് 202 സെന്റീ മീറ്റര്‍ മഴ ലഭിച്ചതായാണ് കണക്ക്. കാലവര്‍ഷം അവസാനിക്കാന്‍ 11 ദിവസം ബാക്കിനില്‍ക്കെ സംസ്ഥാനത്ത് ഇതുവരെ ശരാശരിക്കും മുകളില്‍ മഴ ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button