തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് എന്നി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എട്ടുജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയെ കോഴിക്കോട്ടും ഇടുക്കിയിലും നിയോഗിച്ചു. അഞ്ചു ദിവസം കൂടി മഴയും കാറ്റും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
എന്നാൽ ഇടുക്കിയിൽ ഇന്നലെ രാത്രി മുതൽ ശക്തമായ മഴയാണ്. ഇടുക്കി അണക്കെട്ടിൽ 80 ശതമാനം വെള്ളമുണ്ട്. പതിനാലു അടികൂടി ജലനിരപ്പ് ഉയർന്നാൽ ഡാം തുറക്കേണ്ടി വരും. പാലക്കാട് പോത്തുണ്ടി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ഷട്ടറുകൾ ഏത് സമയത്തും തുറന്നേക്കാം.ഗായത്രിപുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. നിലവിൽ കാഞ്ഞിരപ്പുഴ , മംഗലം ഡാമുകളുടെ ഷട്ടർ ഉയർത്തിയിട്ടുണ്ട്. വയനാട് ബാണാസുര സാഗര്‍ ഡാമില്‍ കണ്ട്രോള് റൂം തുറന്നു.
Post Your Comments