Latest NewsKerala

ജനങ്ങള്‍ക്ക് ആശ്വാസം; യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നില്‍ കണ്ട് കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ച യെലോ അലര്‍ട്ട് പിന്‍വലിച്ചു. അതേസമയം പലയിടത്തും ചെറിയ മഴയ്ക്കു സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നിവിടങ്ങളിലായിരുന്നു കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

ചുഴലിക്കാറ്റിനെത്തുടര്‍ന്ന് അറബിക്കടലിന്റെ ചില ഭാഗങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണവും പിന്‍വലിച്ചിട്ടുണ്ട്. ലുബാന്‍ ചുഴലിക്കാറ്റിന്റെ ഭാഗമായി കടല്‍ക്ഷോഭം തുടരുന്നതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ പടിഞ്ഞാറന്‍ അറബിക്കടലില്‍ പോകരുതെന്നായിരുന്നു മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button