ദോഹ : ഖത്തറിൽ 229 പേര്‍ക്ക് കൂടി ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു, മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. 21 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയർന്നിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,23,146 ഉം, മരണസംഖ്യ 209എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 267 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1,20,089 ആയി ഉയര്‍ന്നു. നിലവിൽ 2,848 പേരാണ് ചികിത്സയിലുള്ളത്. 58 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,874 പേരെ കൂടി പരിശോധനക്ക് വിധേയമാക്കിയപ്പോൾ രാജ്യത്ത് ഇതുവരെ 7,19,057 പേരാണ് ഇതുവരെ പരിശോധനക്ക് വിധേയമായത്.
Also read : സംസ്ഥാനത്ത് ഇന്ന് 4644 പേർക്ക് കോവിഡ്; 3781 പേർക്ക് സമ്പർക്കം: 2862 പേർക്ക് രോഗമുക്തി
യുഎഇയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് തുടരുന്നു.809പേർക്ക് കൂടി ശനിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു, ഒരു മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 84,242ഉം, മരണസംഖ്യ 404ഉം ആയതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.. 722 പേര്‍ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗമുക്തരുടെ എണ്ണം 73,512 ആയി ഉയർന്നു. നിലവില്‍ 10,326 പേരാണ് ചികിത്സിയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം ആളുകളെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയെന്നും. 103,000ത്തിലധികം പരിശോധനകള്‍ നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി.
Post Your Comments