COVID 19KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് 4644 പേർക്ക് കോവിഡ്; 3781 പേർക്ക് സമ്പർക്കം: 2862 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ചത് 4644 പേര്‍ക്ക്. 3781 പേർ സമ്പർക്കംമൂലം ഇന്ന് രോഗ ബാധിതരായി. 498 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 18 മരണങ്ങളാണ് ഇന്ന്  സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

Read also: ബാറുകൾ ഉടൻ തുറക്കില്ല; എക്സൈസ് കമ്മീഷണറുടെ ശുപാർശ തള്ളി കേന്ദ്രം

86 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 37,488 പേർ ചികിത്സയിലാണ്.  രോഗബാധിതർ ഏറ്റവും കൂടുതൽ ഇന്നും തിരുവനന്തപുരത്ത് തന്നെ. 824 പേർക്കാണ് ഇന്ന് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 2862 പേർ രോഗത്തിൽ നിന്ന് മുക്തി നേടി. 47,482 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്.

shortlink

Post Your Comments


Back to top button