ന്യൂഡല്‍ഹി: കൊവിഡ് രോഗത്തെ തുരത്താനായി വാക്സിനുകള്‍ നിര്‍മ്മിക്കാനുള്ള നെട്ടോട്ടത്തിലാണ് ലോകരാജ്യങ്ങള്‍. നിരവധി വാക്സിനുകള്‍ നിര്‍മ്മിക്കാനുള്ള പരിശ്രമത്തിലാണിപ്പോള്‍ ചൈനയെങ്കിലും, രാജ്യം അടുത്ത് തന്നെ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത് രണ്ട് കൊവിഡ് വാക്സിനുകളാണ്. ‘സീനോഫാം’ എന്നും ‘സീനോവാക്’ എന്നും പേരുള്ള ചൈനീസ് ഫര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ പുറത്തിറക്കുന്ന ഈ വാക്സിനുകള്‍ ഈ വര്‍ഷം നവംബര്‍ മാസത്തില്‍ വിതരണം ചെയ്യാന്‍ ആരംഭിക്കും എന്നാണ് ചൈന പറയുന്നത്.
എന്നാല്‍ ഈ വാക്സിനുകള്‍ കൊവിഡിനെതിരെ ഫലപ്രദമാകുമെന്നുള്ള കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്ക് അത്രകണ്ട് വിശ്വാസമില്ലെന്നതാണ് സത്യം. ചൈനയില്‍ നിന്നും മുന്‍പുണ്ടായ അനുഭവങ്ങള്‍ കാരണമാണ് ലോകം വാക്സിനുകള്‍ക്ക് നേരെ മുഖം തിരിക്കുന്നത്. ചൈനീസ് സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘സീനോഫാം’ മുന്‍പ് പുറത്തിറക്കിയ മരുന്നുകള്‍ പലതും പരിപൂര്‍ണ പരാജയമായിരുന്നു. ഡിഫ്തീരിയ, ടെറ്റനസ് എന്നീ അസുഖങ്ങള്‍ ഭേദമാക്കാനായി കമ്പനി പുറത്തിറക്കിയ മരുന്നുകള്‍ കൊണ്ട് ഉപഭോക്താക്കള്‍ക്ക് യാതൊരു ഗുണവും ലഭിച്ചിട്ടില്ലെന്നുള്ള ആരോപണമാണ് ഉയരുന്നത്.
സമാനമായി മരുന്ന് നിര്‍മ്മിക്കാനുള്ള ലൈസന്‍സ് നേടാനായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴകള്‍ നല്കിയ ‘സീനോവാക്കും’ ഒട്ടും വിശ്വാസയോഗ്യമല്ല. ഏറ്റവും കൗതുകകരമായാ കാര്യം. ഈ ചൈനീസ് വാക്സിനുകളില്‍ ചൈനയിലെ ജനങ്ങള്‍ക്ക് പോലും വിശ്വാസമില്ലെന്നുള്ളതാണ്. ഇത്തരം മരുന്നുകള്‍ മൂലം മുന്‍പ് ഇവര്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ തന്നെയാണ് ഇതിനുള്ള കാരണം. ഏതായാലും ചൈനക്കാര്‍ക്ക് വിശ്വാസമില്ലെങ്കിലും ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഈ വാക്സിനുകളില്‍ കാര്യമായ വിശ്വാസമുണ്ടെന്ന് വേണം കരുതാന്‍.
കാരണം ഈ രാജ്യങ്ങള്‍ വന്‍ വിലക്കുറവിലും സൗജന്യമായും വാക്സിനുകള്‍ ചൈനയില്‍ നിന്നും വാക്സിനുകള്‍ സ്വീകരിക്കാനും അവ തങ്ങളുടെ ജനങ്ങളില്‍ ഉപയോഗിക്കാനും ഒരുങ്ങുകയാണ് നിലവില്‍. മുന്‍പ് ഗുണനിലവാരം കുറഞ്ഞ പി.പി.ഇ കിറ്റുകളും ഫേസ് മാസ്കുകളും വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയച്ച രാജ്യമെന്ന അപഖ്യാതിയും ലോകരാജ്യങ്ങള്‍ക്ക് മുന്‍പിലുള്ള ചൈനയുടെ വിശ്വാസ്യത ഗണ്യമായി കുറച്ചിട്ടുണ്ട്.
കൊവിഡ് രോഗം ലോകത്തിന് ‘സമ്മാനിച്ച’ ചൈനയുടെ ഈ തട്ടിപ്പുകള്‍ മുന്‍കൂട്ടി മനസിലാക്കി കൊണ്ടുതന്നെയാണ് ചൈനീസ് വാക്സിനുകളില്‍ ഇന്ത്യ ഇതുവരെ യാതൊരു താത്പര്യവും കാട്ടാത്തത്. ഗുണനിലവാരം കുറഞ്ഞ ചൈനീസ് ഉത്പന്നങ്ങളുടെ പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്താവുന്ന ഈ വാക്സിനുകള്‍ കൊണ്ട് സ്വന്തം ജനങ്ങളുടെ ജീവനുകള്‍ അപകടത്തിലാക്കാന്‍ തയ്യാറല്ല എന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.
നിലവിലെ വിവരമനുസരിച്ച് ലോകമാസകലം നൂറുകണക്കിന് വാക്സിനുകളാണ് ഇപ്പോള്‍ പരീക്ഷണഘട്ടത്തിലുള്ളത്. ഇവയില്‍ ഭൂരിഭാഗം വാക്സിനുകളും പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നുള്ളത് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും വാക്സിന് ഈ വര്‍ഷം അവസാനത്തോട് കൂടിയോ, അടുത്ത വര്‍ഷത്തിന്റെ ആദ്യഘട്ടത്തിലോ മാത്രമാകും പുറത്തിറങ്ങുക എന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ഇന്ത്യയുടെ ‘കൊവാക്സിന്’ അടക്കം നിരവധി കൊവിഡ് പ്രതിരോധ വാക്സിനുകള്‍ ഇക്കൂട്ടത്തില്‍ മുന്‍പന്തിയിലാണുള്ളത്.
Post Your Comments