Latest NewsNewsEntertainment

ഭാമക്കും സിദ്ദിഖിനും ജീവിതത്തിൽ ധാർമ്മികത എന്നൊന്നുണ്ടോ? ; നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ജീവിതത്തിൽ പാലിക്കേണ്ട ധാർമ്മികതയെക്കുറിച്ച് കുറിപ്പുമായി ആഷിഖ് അബു

വിധിയെന്താണെങ്കിലും, അവസാന നിയമസംവിധാനങ്ങളുടെ വാതിലുകൾ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകും

വൻ വിവാദമായ നടി ആക്രമിക്കപ്പെട്ട കേസില്‍ സിദ്ദീഖും ഭാമയും കൂറ് മാറിയെന്ന വിവാദത്തില്‍ ആഷിക് അബുവിന്റെ പ്രതികരണം പുറത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം എതിർപ്പ് രേഖപ്പെടുത്തിയത്.

കുറിപ്പ് വായിക്കാം….

 

തലമുതിർന്ന നടനും നായികനടിയും കൂറുമാറിയതിൽ അതിശയമില്ല.
നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാർമികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണ്.

ഇനിയും അനുകൂലികൾ ഒളിഞ്ഞും തെളിഞ്ഞും അണിചേരും. നിയമസംവിധാനത്തെ, പൊതുജനങ്ങളെയൊക്കെ എല്ലാകാലത്തേക്കും കബളിപ്പിക്കാമെന്ന് ഇവർ കരുതുന്നു.

ഈ കേസിന്റെ വിധിയെന്താണെങ്കിലും, അവസാന നിയമസംവിധാനങ്ങളുടെ വാതിലുകൾ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകും. #അവൾക്കൊപ്പംമാത്രം

shortlink

Related Articles

Post Your Comments


Back to top button