കൊച്ചി: വൻ നഗരങ്ങളിൽ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ട് കൊച്ചിയിലെത്തി പിടിയിലായ അൽ ഖായിദ ഭീകരരെ കുറിച്ച് പുറത്തുവരുന്നത് കൂടുതൽ വിവരങ്ങൾ. ആയുധങ്ങളും ഡിജിറ്റൽ തെളിവുകളും ജിഹാദി രേഖകളും കണ്ടെത്തിയതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വ്യക്തമാക്കി. നാടൻ തോക്കുകളും മൂർച്ചയേറിയ ആയുധങ്ങളും സ്ഫോടക വസ്തുക്കൾ നിർമിക്കുന്നതിനുള്ള വിവരങ്ങൾ അടങ്ങിയ രേഖകളും കണ്ടെടുത്തിട്ടുണ്ട്.
ഏലൂർ പാതാളത്ത് അതിഥി തൊഴിലാളികൾക്കൊപ്പം താമസിച്ചിരുന്ന മുർഷിദ് ഹസൻ രണ്ടു മാസത്തിലേറെയായി ഇവിടെ മറ്റു മൂന്ന് തൊഴിലാളികൾക്കൊപ്പം താമസിച്ചു വരികയായിരുന്നു.ഇയാൾ ലാപ്ടോപ് ഉപയോഗിച്ചിരുന്നതായി കൂടെ താമസിച്ചിരുന്ന യുവാവ് വെളുപ്പെടുത്തിയിട്ടുണ്ട്. സ്മാർട്ഫോണും ഇന്റർനെറ്റും ഉപയോഗിച്ചിരുന്നു. കെട്ടിട നിർമാണ പണിക്കും ചായക്കടയിലെ ജോലിക്ക് പോയിരുന്നു. എന്നാൽ മിക്ക ദിവസവും ജോലിക്ക് പോകാറില്ലായിരുന്നു. പെരുമ്പാവൂരിൽ നിന്നു പിടിയിലായ മുസാറഫ് ഹുസൈനും ആലുവയിൽ നിന്ന് പിടിയിലായ യാക്കൂബ് ബിശ്വാസും ഇവിടെ എത്തിയിട്ട് രണ്ടര മാസത്തിൽ ഏറെയായിട്ടുണ്ട്. പ്രതികൾ പരസ്പരം ബന്ധപ്പെട്ടിരുന്നു എന്നാണ് എൻഐഎ നൽകുന്ന വിവരം.
Post Your Comments