Latest NewsNewsIndia

വൈദ്യുതി, കുടിവെള്ള ബില്ലുകള്‍ക്ക് 50 ശതമാനം ഇളവ്; 1,350 കോടിയുടെ സാമ്പത്തിക പാക്കേജുമായി ജമ്മുകശ്‌മീർ

സാമ്പത്തിക പാക്കേജിന്‍റെ ബാഗമായി ജമ്മു കാശ്മീരില്‍ 2021 മാര്‍ച്ച് വരെ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കിയിട്ടുണ്ട്.

ശ്രീനഗര്‍: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിനുമായി കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ 1,350 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രപഖ്യാപിച്ചു.ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് പാക്കേജ് പ്രഖ്യാപിച്ചത്. ജമ്മുകശ്മീരിലെ വിവിധ മേഖലകളിലുള്ളവര്‍ക്ക് ഒരുവര്‍ഷത്തേക്ക് വൈദ്യുതി, കുടിവെള്ളം എന്നിവയുടെ ബില്ലില്‍ 50 ശതമാനം ഇളവ് നല്‍കിയതാണ് സുപ്രധാന തീരുമാനം.

വിനോദസഞ്ചാരം, സൂഷ്മ, ചെറുകിട വ്യവസായം, ഇടത്തരം വ്യവസായങ്ങള്‍ തുടങ്ങിയ മേഖകള്‍ക്കാണ് ഒരുവര്‍ഷത്തേ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.105 കോടി രൂപയാണ് ഇതിനായി നീക്കിവെക്കുന്നതെന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. എന്നാൽ ഇത്തരമൊരു പാക്കേജ് കര്‍ഷകര്‍, സാധാരണക്കാര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ക്ക് വലിയ ആശ്വസമാണ്. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ക്ക് പുറമെയാണ് ജമ്മുകശ്മീർ പുതിയ പാക്കേജ് പ്രഖ്യാപിച്ചത്.

Read Also: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയുടെ അജണ്ടയില്‍ നിന്ന് ജമ്മു കശ്മീര്‍ വിഷയം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ഇന്ത്യ

സാമ്പത്തിക പാക്കേജിന്‍റെ ബാഗമായി ജമ്മു കാശ്മീരില്‍ 2021 മാര്‍ച്ച് വരെ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കിയിട്ടുണ്ട്. പാക്കേജിന്റെ ഭാഗമായി എല്ലാ വ്യവസായികളുടെയും വായ്പാ പലിശയില്‍ അഞ്ച് ശതമാനം ആറ് മാസത്തേക്ക് ഇളവ് നല്‍കിയിട്ടുമുണ്ട്. ഇതിലൂടെ വലിയതോതില്‍ തൊഴില്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലഫ്. ഗവര്‍ണര്‍ പറഞ്ഞു. കൂടാതെ വ്യവസായ മേഖലയുടെ ഉത്തേജനത്തിനായി പുതിയ വ്യവസായ നയം ഉടന്‍ പ്രഖ്യാപിക്കുമെന്നും മനോജ് സിന്‍ഹ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button