ലഖ്നൗ : ഉത്തര്‍പ്രദേശില്‍ ലൗ ജിഹാദ്, നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് കടുത്ത ശിക്ഷ : ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി യോഗി ആദിത്യനാഥ്.
ഹിന്ദുസമൂഹത്തേയും മറ്റ് മതവിഭാഗങ്ങളേയും ഇസ്ലാമിക തീവ്രവിഭാഗങ്ങള്‍ ചതിയില്‍പ്പെടുത്തി മതംമാറ്റുന്ന നിരവധി സംഭവങ്ങളാണ് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിനെതിരെയാണ് ഉത്തര്‍പ്രദേശില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.
Read Also : മാധ്യമങ്ങൾ തന്നെ അപായപ്പെടുത്താന്‍ കലാപകാരികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്നാണ് ജലീല്‍
ലൗ ജിഹാദ് സംഭവങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതിന് പിന്നാലെയാണ് ഭരണപരമായ തീരുമാനത്തിലേയ്ക്ക് കടക്കാന്‍ യോഗി ആദിത്യനാഥ് തീരുമാനം എടുത്തത്. മതപരിവര്‍ത്തനം കര്‍ശനമായി നിരോധിക്കണം. ഇതിനായുള്ള നടപടിക്രമങ്ങള്‍ തയ്യാറാക്കി വരികയാണ്. ഫലപ്രദമായി മതപരിവര്‍ത്തനത്തെ തടയുന്ന നിലവിലുള്ള നിയമങ്ങളും പരിശോധിക്കും. നിയമവിദഗ്ധര്‍ ഇതു സംബന്ധിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും യോഗി ആദിത്യ നാഥ് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ കാന്‍പൂര്‍ ജില്ലയില്‍ മാത്രം 11 സംഭവങ്ങള്‍ തുടര്‍ച്ചയായി നടന്നതോ ടെയാണ് സര്‍ക്കാര്‍ നയം കടുപ്പിച്ചത്. ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതോടെ മതപരിവര്‍ത്തന നിയമപ്രകാരം ഒരു വ്യക്തിയെ പ്രത്യക്ഷമായോ അല്ലാതേയോ മതം മാറാന്‍ നിര്‍ബന്ധിക്കുകയോ സമ്മര്‍ദ്ദം ചെലുത്തി മതംമാറ്റുകയോ ചെയ്യുന്നത് കടുത്ത ശിക്ഷയുടെ പരിധിയില്‍പ്പെടുത്തും.
Post Your Comments