ബീഹാർ: പണി പൂര്‍ത്തിയായി ഉദ്ഘാടനം നടക്കാനിരുന്ന പാലം തകര്‍ന്നു വീണു. കിഷന്‍ഗഞ്ജ് ജില്ലയിലെ പാലമാണ് നിര്‍മാണം പൂര്‍ത്തിയായതിന് പിന്നാലെ തകര്‍ന്നു വീണത്. ആയിരക്കണക്കിന് ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണ് പാലത്തിന്റെ ഉദ്ഘാടനം. എന്നാൽ 1.42 കോടി മുതല്‍മുടക്കിലാണ് പത്ഥര്‍ഗട്ടി പഞ്ചായത്തില്‍ കങ്കയ് പുഴയില്‍ പാലം നിര്‍മിച്ചത്.
2019ൽ ആരംഭിച്ച നിര്‍മാണം ഒരു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്. പുഴയിലെ ശക്തമായ ഒഴുക്കിനെ തുടര്‍ന്നാണ് തകര്‍ച്ച. പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പണി പുരോഗമിക്കുന്നതിനിടയിലാണ് പാലം തകര്‍ന്നു വീണത്. എന്നാൽ പാലം തകരാനുള്ള കാരണം നിർമ്മാണത്തിലുള്ള അഴിമതിയാണെന്നാണ് ഗ്രാമവാസികള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികള്‍ രംഗത്തെത്തി. കൂടാതെ ബിഹാറില്‍ നടക്കുന്ന അഴിമതിയുടെ തെളിവാണ് ഉദ്ഘാടനത്തിന് മുമ്പ് പാലം തകര്‍ന്നു വീണതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കിഷന്‍ജംഗ് ജില്ലയിലെ ദിഗല്‍ബാങ്ക് ബ്ലോക്കിലുള്ള പന്ത്രണ്ടോളം ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ഉപകാരപ്പെടേണ്ടിയിരുന്ന പാലമാണ് തകര്‍ന്നു വീണത്. ഗ്രാമവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിന്റെ ഫലമായാണ് കഴിഞ്ഞ വര്‍ഷം പാലം പണി ആരംഭിച്ചത്. പ്രളയകാലത്ത് കങ്കയ് പുഴ കരകവിഞ്ഞാല്‍ ഒറ്റപ്പെട്ടു പോകുന്ന ഗ്രാമങ്ങള്‍ക്ക് പാലം ആശ്വാസമാകുമെന്നായിരുന്നു പ്രതീക്ഷ.
എന്നാൽ പ്രകൃതിക്ഷോഭത്തെ തുടര്‍ന്നാണ് പലം തകര്‍ന്നതെന്നാണ് പാലത്തിന്റെ ജൂനിയര്‍ എഞ്ചിനീയറുടെ വാദം. പാലം നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടില്ലെന്നും ഏത് അന്വേഷണത്തിനും തയ്യാറാണെന്നും കോണ്‍ട്രാക്ടറും വ്യക്തമാക്കി. സമാനമായ സംഭവം നേരത്തേയും ബിഹാറില്‍ നടന്നിരുന്നു. 264 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പാലം ഉദ്ഘാടനം കഴിഞ്ഞ് 29ാം ദിവസം തകര്‍ന്നടിഞ്ഞത് ഗോപാല്‍ഗഞ്ചിലായിരുന്നു. അന്നും അഴിമതി ആരോപണം ഉയര്‍ന്നിരുന്നു.
Post Your Comments