പോലീസാണെന്ന് പറഞ്ഞ് വീട്ടിലെത്തി സ്ത്രീകളോട് മോശമായി പെരുമാറുന്ന യുവാവ് അറസ്റ്റില്‍. കുറുപുഴ വില്ലേജില്‍ നന്ദിയോട് പൗവത്തുര്‍ സ്മിതാ ഭവനില്‍ കൃഷ്ണന്‍ കുട്ടി മകന്‍ ദീപു കൃഷ്ണന്‍(36) ആണ് അറസ്റ്റിലായത്. പാലോട് പോലിസ് സ്റ്റേഷന്‍ പരിധിയിലെ സൈബര്‍ സെല്‍ പോലീസുദ്യോഗസ്ഥന്‍ എന്നുകാട്ടിയാണ് ഇയാള്‍ സ്ത്രീകളെ കബളിപ്പിക്കുന്നത്.
read also : തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ നാലുപേരെ കാണാതായി
സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിക്കുകയാണെന്നും ഇത് സ്ഥിരീകരിക്കാനായി ശരീരത്തിന്റെ അളവുകള്‍ എടുക്കണമെന്നു പറയുകയും അളവുകള്‍ എടുക്കുന്നതിന് ഒരു സമ്മത പത്രം ഇരയുടെ കൈയ്യില്‍ നിന്ന് എഴുതി വാങ്ങിയ ശേഷം അളവുകള്‍ എടുക്കുന്നതിനിടക്ക് അപമര്യാദയായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു ഇയാളുടെ രീതി. പോലീസുകാരെ പോലെ രൂപഭാവം വരുത്തി മാസ്‌ക് ധരിച്ച് മാന്യമായ വേഷവിധാനത്തിലാണ് ഇയാള്‍ വീടുകളില്‍ എത്തിയിരുന്നത്.
Post Your Comments