Latest NewsNewsSaudi ArabiaGulf

മക്കയില്‍ വന്‍ അഗ്നിബാധ

മക്ക : സൗദിയിൽ വൻ അഗ്നിബാധ. . മക്ക റീജ്യന് കീഴിലുള്ള താഇഫ് ഗവര്‍ണറേറ്റിലെ അമദ് മലനിരകളിലാണ് തീപിടിത്തമുണ്ടായത്. താഇഫില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സം സംഘം സ്ഥലത്തെത്തി ഏറെ നേരം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.  ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായാണ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീ നിയന്ത്രണ വിധേയമാക്കിയത്. നിരവധി സേനാ അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. അടുത്തുള്ള മറ്റ് പ്രദേശങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിക്കാൻ സാധിച്ചു.

Also read : ഇസ്രയേലും പലസ്തീനും തങ്ങള്‍ക്ക് ഒരുപോലെ : ഇസ്രയേലും അറബ് രാജ്യങ്ങളും കൈകോര്‍ത്തിരിക്കുന്ന കരാറുകളെ സ്വാഗതം ചെയ്ത് ഇന്ത്യ

മലനിരകളിലെ വലിയൊരു ഭാഗത്ത് തീ പടര്‍ന്നിരുന്നു. നിരവധി മരങ്ങളും മറ്റും, പ്രദേശത്തെ കൃഷി സ്ഥലങ്ങളും കത്തിനശിച്ചു. സ്ഥലത്ത് നിന്ന് മാറണമെന്ന് കാണിച്ച് പ്രദേശവാസികള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു. പ്രദേശത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് തീ പെട്ടെന്ന് വ്യാപകമായി പടര്‍ന്നുപിടിക്കാന്‍ ഇടയാക്കിയതെന്നും ഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ലെന്ന് സൗദി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.  തീപ്പടുത്തത്തിന്റെ ദൃശ്യങ്ങള്‍ മക്ക റീജ്യന്‍ അതോരിറ്റി ട്വിറ്ററിലൂടെ പുറത്തുവിട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button