Latest NewsNewsIndia

ജനങ്ങള്‍ ജാഗ്രതയോടെയിരിയ്ക്കുക…. കര്‍ശനമായ മുന്നറിയിപ്പ് നല്‍കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍

കൊച്ചി : ജനങ്ങള്‍ ജാഗ്രതയോടെയിരിയ്ക്കുക…. കര്‍ശനമായ മുന്നറിയിപ്പ് നല്‍കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. നമ്മള്‍ ഏതു സമയത്തും ഏതു തരത്തിലുമുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയരാക്കപ്പെടാമെന്നും ഉത്തരവാദിത്തത്തോടെ മാത്രം ഇന്റര്‍നെറ്റിനെ സമീപിക്കണമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഈ കാലഘട്ടത്തില്‍ സൈബര്‍ സുരക്ഷ ഏറെ വെല്ലുവിളി നിറഞ്ഞതാണ്. നമ്മള്‍ അറിയാതെ തന്നെ സ്വകാര്യ വിവരങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

Read Also : ആന്‍റിബോഡി ഉത്‌പാദിപ്പിക്കാന്‍ ഭാഭിജി പപ്പടം സഹായിക്കുമെന്ന് കേന്ദ്രമന്ത്രി; പപ്പടം കഴിച്ച് എത്ര പേര്‍ കോവിഡ് മുക്തി നേടിയെന്ന് ശിവസേന എം പി

നിശബ്ദമായാണ് ഈ മോഷണം നടക്കുന്നത്. പലപ്പോഴും സത്യസന്ധതയോടെ നമ്മളെ ഇവര്‍ സമീപിക്കുകയും വിവരങ്ങള്‍ ചോര്‍ത്തുന്നതുമാണ് പതിവ്. അതുകൊണ്ടു തന്നെ വിവര മോഷണത്തിനെതിരെ ജാഗ്രതയോടെ ഇരിക്കണം. സൈബര്‍ സുരക്ഷിതത്വത്തിനു വേണ്ട മുന്‍കരുതലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള കൊക്കൂണ്‍ വെര്‍ച്വല്‍ സൈബര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button