KeralaLatest NewsNews

സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എയുടെ അന്വേഷണം യു.എ.ഇ കോണ്‍സുലേറ്റിനെ കേന്ദ്രീകരിച്ച് … ഇന്ത്യയിലും വിദേശത്തുമുള്ള, വന്‍സ്വാധീനമുള്ള ആളുകളുള്‍പ്പെട്ട വിശാലമായ ഗൂഢാലോചന നടന്നു : തെളിവുകള്‍ എന്‍ഐഎയ്ക്ക് : കേരളത്തിലേയ്ക്ക് സ്വര്‍ണം കടത്തിയത് തീവ്രവാദത്തിന്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എയുടെ അന്വേഷണം യു.എ.ഇ കോണ്‍സുലേറ്റിനെ കേന്ദ്രീകരിച്ച് , ഇന്ത്യയിലും വിദേശത്തുമുള്ള, വന്‍സ്വാധീനമുള്ള ആളുകളുള്‍പ്പെട്ട വിശാലമായ ഗൂഢാലോചന നടന്നുവെന്ന് എന്‍ഐഎ. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് എന്‍.ഐ.എ കോടതിയെ അറിയിച്ചു. വിദേശത്ത് ഉള്‍പ്പടെ അന്വേഷണം നടത്തേണ്ടി വരും. വിദേശത്ത് നിന്ന് നയതന്ത്രബാഗില്‍ എത്തിയ ഖുറാന്‍ പുറത്ത് വിതരണം ചെയ്തതില്‍ കോണ്‍സുലേറ്റിനെ എതിര്‍ കക്ഷിയായി കസ്റ്റംസ് കേസെടുത്തതിന് പിന്നാലെയാണ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെക്കുറിച്ച് കൂടി അന്വേഷിക്കണമെന്ന് എന്‍.ഐ.എ നിലപാട് വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ സി ഡാക് പരിശോധിച്ച് വരികയാണെന്നും എന്‍.ഐ.എ കോടതിയില്‍ പറഞ്ഞു.

read also : ചൈനയ്ക്കെതിരെ പാര്‍ലമെന്റില്‍ സംയുക്ത പ്രസ്താവന പാസാക്കാം; നിര്‍ദ്ദേശം മുന്നോട്ടുവെച്ച്‌ കേന്ദ്രം

ഇന്ത്യയിലും വിദേശത്തുമുള്ള, വന്‍സ്വാധീനമുള്ള ആളുകളുള്‍പ്പെട്ട വിശാലമായ ഗൂഢാലോചന ഇതില്‍ നടന്നിട്ടുണ്ടെന്ന് എന്‍ഐഎ അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയാണ് പലപ്പോഴും സ്വര്‍ണം കടത്തിയിട്ടുള്ളത്. ഇത് പലര്‍ക്കായി വിതരണം ചെയ്തിട്ടുണ്ട്. ഇത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെത്തന്നെ ബാധിക്കുന്നതാണ്. ഇതില്‍ നിന്ന് പ്രതികള്‍ക്ക് സാമ്ബത്തികനേട്ടം ഉണ്ടായിട്ടുണ്ടെന്നും, ഈ കടത്ത് തീവ്രവാദ ഫണ്ടിംഗിന് ഉപയോഗിക്കപ്പെട്ടേക്കാമെന്നും വെളിവായിയെന്ന് എന്‍.ഐ.എ കോടതിയില്‍ വ്യക്തമാക്കി. വിദേശത്ത് നിന്ന് പല തവണയായി വലിയ അളവില്‍ സ്വര്‍ണം വിവിധ വിമാനത്താവളങ്ങളിലൂടെ ഇന്ത്യയിലേക്ക് പ്രതികള്‍ ഗൂഢാലോചന നടത്തി എത്തിച്ചിട്ടുണ്ടെന്നും എന്‍.ഐ.എ പറയുന്നു.

വിദേശത്ത് നിന്ന് വലിയ തോതില്‍ സ്വര്‍ണം കടത്തിയതിലൂടെ രാജ്യത്തിന്റെ സാമ്ബത്തിക ഭദ്രത തകര്‍ക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഈ പണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാന്‍ നീക്കം നടന്നിരുന്നു. യു.എ.ഇ ഡിപ്ലോമാറ്റിക് ബാഗേജ് ഒരു കവചമായി ഉപയോഗിക്കുക വഴി, യു.എ.ഇ എന്ന രാജ്യവുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധത്തെത്തന്നെ തകര്‍ക്കാവുന്ന പ്രവര്‍ത്തിയാണ് പ്രതികള്‍ ചെയ്തത്

shortlink

Related Articles

Post Your Comments

Related Articles


Back to top button