Latest NewsIndiaNews

‘ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങൾ ഇന്ത്യയെ ഉയരങ്ങളിൽ കൊണ്ടുപോകുക മാത്രമല്ല ചെയ്തത് ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നായി മാറ്റുകയും ചെയ്തു’; മിസോറം ഗവർണർ അഡ്വ പി.എസ്. ശ്രീധരൻ പിള്ള

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളിലൂടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നായി ഇന്ത്യയെ മാറ്റിയെന്ന് മിസോറം ഗവർണർ അഡ്വ പി.എസ്. ശ്രീധരൻ പിള്ള. നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദത്തിന്റെ ആറ് മഹത്തായ വർഷങ്ങൾ എന്ന വിഷയത്തിൽ സെന്റർ ഫോർ പോളിസി ആന്റ് ഡവലപ്മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച വെബിനറിൽ സംസാരിക്കുകയായിരന്നു അദ്ദേഹം.

പ്രധാനമന്ത്രിയുടെ പരിപാടികളും നയങ്ങളും ചൈനയും, പാകിസ്ഥാനും ഒഴികെയുള്ള മറ്റെല്ലാ ലോക രാജ്യങ്ങളുമായി സൗഹൃദത്തിലാകാൻ കാരണമായി. ജമ്മു കശ്മീരിൽ പ്രധാനമന്ത്രി എടുത്ത നടപടികൾ പ്രശ്‌നബാധിതമായ സംസ്ഥാനത്ത് സമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനുള്ള പ്രധാന നടപടിയാണെന്നും ഇത് രാജ്യത്തിന് അഭിമാനിക്കാൻ വക നൽകുന്നതാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.
വികസനത്തിൽ രാജ്യം അതിവേഗം മുന്നേറുകയാണെന്നും രാജ്യത്തെ ജനങ്ങൾക്ക് നേട്ടങ്ങൾ സൃഷ്ടിക്കുകയാണെന്നും അതുവഴി രാജ്യത്തു സ്വാശ്രയത്വം ഉണ്ടാകുന്നെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.

എല്ലാ കാര്യങ്ങളിലും പ്രധാനമന്ത്രി അദ്വിതീയനാണെന്നും അദ്ദേഹത്തിന്റെ പദ്ധതികൾ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയാണെന്നും മുൻ കേന്ദ്രമന്ത്രി പിസി തോമസ് പറഞ്ഞു. രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിനായി പ്രധാനമന്ത്രി വളരെയധികം ശ്രദ്ധ ചെലുത്തിയെന്ന് ബിജെപി കർണാടക സംസ്ഥാന വൈസ് പ്രസിഡന്റും മുൻ കേന്ദ്രമന്ത്രി പരേതനുമായ അനന്ത്കുമാറിന്റെ ഭാര്യ തേജസ്വിനി അനന്തകുമാർ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button