COVID 19Latest NewsNewsIndia

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്

മുംബൈ : : മഹാരാഷ്ട്രയില്‍ ഇന്ന് 21,656 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 405 മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ടുചെയ്തു. ഇതോടെ മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11,67,496 ആയി.

അതേസമയം 22,078 പേര്‍ ഇന്ന് രോഗമുക്തി നേടിയതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 8,34,432 ആയി. 31,791 ആണ് ആകെ മരണം. 3,00,887 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. 71.4 ശതമാനമാണ് നിലവില്‍ സംസ്ഥാനത്തെ രോഗമുക്തി നിരക്കെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.

കര്‍ണാടകയില്‍ ഇന്ന് 8626 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 179 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,02,982 ആയി. 10,949 പേര്‍ രോഗമുക്തി നേടി. 3,94,026 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 1,01,129 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. 7808 ആണ് ആകെ മരണം.ബെംഗളൂരുവില്‍ മാത്രം വെള്ളിയാഴ്ച 3623 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button