മമ്മൂട്ടി ,മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി എന്നിങ്ങനെ സൂപ്പര്‍താരങ്ങളുടെ നായികായി തിളങ്ങിയ തെന്നിന്ത്യന്‍ താരം ഇന്ദ്രജ മലയാള സിനിമയില്‍ തനിക്ക് നടക്കാതെ പോയ ഒരു മോഹത്തെക്കുറിച്ച് തുറന്നു പറയുന്നു.
മലയാളത്തിന്റെ മഹാനടനായ തിലകനൊപ്പം ഒരു സിനിമയില്‍ ഒന്നിച്ച് അഭിനയിക്കാന്‍ കഴിയാതെ പോയതാണ് തന്റെ ഏറ്റവും വലിയ നഷ്ടമെന്നും അദ്ദേഹത്തിനൊപ്പം ഒരു സിനിമയില്‍ എങ്കിലും അഭിനയിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും ഇന്ദ്രജ പറയുന്നു, ഉര്‍വശി എന്ന നടിക്കൊപ്പം അഭിനയിക്കണമെന്നതാണ് തനിക്ക് പ്രതീക്ഷയ്ക്ക് വക നല്കുന്ന മറ്റൊരു സ്വപ്നമെന്നും താരം പറയുന്നു. അങ്ങനെയൊരു അഭിനയ പ്രതിഭ ഇന്ത്യയില്‍ തന്നെ അപൂര്‍വ്വമാണെന്നാണ് ഇന്ദ്രജയുടെ തുറന്നു പറച്ചില്. തന്റെ ആഗ്രഹം ഉര്‍വശിയെ ഇതുവരെ അറിയിച്ചിട്ടില്ലെന്നും ഞങ്ങള്‍ രണ്ട് പേരും ചെന്നൈയില്‍ സ്ഥിര താമസമാക്കിയിട്ടും ഒന്നിച്ചു കാണാനുള്ള അവസരം ഉണ്ടായിട്ടില്ലെന്നും ഇന്ദ്രജ വ്യക്തമാക്കുന്നു.
ഉസ്താദ്, ഗോഡ് മാന്‍, ബെന്‍ ജോണ്സണ്, ഇന്‍ഡിപെന്‍ഡന്‍സ് തുടങ്ങിയവയാണ് ഇന്ദ്രജയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
Post Your Comments