ന്യൂയോര്‍ക്ക്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് ഈ വർഷത്തെ യു.എസ് ഓപ്പണ്‍ ജേതാവായ ജപ്പാന്‍ താരം നവോമി ഒസാക്ക പിന്മാറി. യു.എസ് ഓപ്പണിൽ വിക്ടോറിയ അസരങ്കയ്ക്കെതിരായ കലാശപ്പോരിൽ ഇടതു തുടയ്ക്കേറ്റ പരുക്കാണ് ഒസാക്കയുടെ പിന്‍മാറ്റത്തിന് കാരണമെന്നാണ് റിപ്പോർട്ട്. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 11 വരെയാണ് ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്റ് നടക്കുക
— NaomiOsaka大坂なおみ (@naomiosaka) September 18, 2020
നിര്‍ഭാഗ്യവശാല്‍, എനിക്ക് ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ കളിക്കാന്‍ കഴിയില്ല. എന്റെ ഹാംസ്ട്രിങ് ഇപ്പോഴും വേദനിക്കുന്നുണ്ട്. തയ്യാറെടുപ്പുകള്‍ക്കായി എനിക്കിനി സമയമില്ല. ഇത്തവണ ഈ രണ്ട് ടൂര്‍ണമെന്റുകളും വളരെ അടുത്തായി പോയി. സഘാടകര്‍ക്കും കളിക്കാര്‍ക്കും എന്റെ ആശംസകളെന്നും ഒസാക്ക ട്വിറ്ററിലൂടെ അറിയിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അസരങ്കയെ തോല്‍പ്പിച്ച് ഒസാക്ക തന്റെ മൂന്നാം ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കിയത്.
Post Your Comments