വാഷിങ്ടൺ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു. 3.03 കോടി പേരിലാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത്. അമേരിക്കയിൽ ഇതുവരെ 6,874,139 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 5118254 ആണ്.
ലോകത്ത് കോവിഡ് ബാധിച്ചുള്ള മരണവും കുതിച്ചുയരുകയാണ്. ഇതുവരെ 950,139 പേരാണ് മരണമടഞ്ഞത്. അമേരിക്കയിൽ 202,195 പേരും ഇന്ത്യയിൽ 83198 പേരും രോഗം ബാധിച്ച് മരണമടഞ്ഞു. ഇന്ത്യയിൽ കഴിഞ്ഞ ദിവസം 97,894 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
അതേസമയം, ലോകത്ത് 22,020,922 പേർ രോഗമുക്തി നേടി എന്നത് ആശ്വാസകരമാണ്. അമേരിക്കയിൽ 4,152,090 പേർ രോഗമുക്തി നേടി. ഇന്ത്യയിൽ 40,25,080 പേർ രോഗമുക്തി നേടിയെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
Post Your Comments