ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ രോഗമുക്തരുടെ എണ്ണം വലിയ രീതിയില്‍ വര്‍ദ്ധിക്കുന്നു. പ്രതിദിന രോഗമുക്തരുടെ എണ്ണം 90,000ത്തിന് അടുത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 87,472 പേരാണ് രാജ്യത്ത് രോഗമുക്തി നേടി ആശുപത്രി വിട്ടത്.
Read Also :തെരഞ്ഞെടുപ്പിന് പോളിംഗ് ബൂത്തുകളില്‍ കൊറോണ രോഗികള്‍ക്ക് പ്രത്യേക ക്യൂ
കൂടുതല്‍ പേര്‍ ആശുപത്രി വിട്ടതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 41 ലക്ഷം കടന്നു. ഇതുവരെ 41,12,551 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ 11 ദിവസമായി പ്രതിദിനം 70,000ത്തിലധികം പേരാണ് രോഗമുക്തരാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായവരുടെ 90 ശതമാനവും 16 സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുള്ളവരാണ്.
Read Also : കടം വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിന് നഗ്ന ദൃശ്യം പ്രചരിപ്പിച്ചയാൾ പിടിയിൽ
പുതുതായി രോഗമുക്തരില്‍ 22.31 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ് (17,559). ആന്ധ്രാപ്രദേശ് (10,845), കര്‍ണാടക (6,580), ഉത്തര്‍പ്രദേശ് (6,476), തമിഴ്നാട് (5,768) എന്നീ സംസ്ഥാനങ്ങളില്‍ നിന്നും 35.87 ശതമാനം പേരാണ് രോഗമുക്തി നേടിയത്.
അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 78.86% ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു
Post Your Comments