COVID 19Latest NewsKerala

കോവിഡ് : സംസ്ഥാനത്ത് ചികിത്സയിലായിരുന്ന രണ്ടു പേർ കൂടി മരിച്ചു

കണ്ണൂർ : സംസ്ഥാനത്ത് കോവിഡ് ചികിത്സയിലായിരുന്ന രണ്ടു പേർ കൂടി മരിച്ചു. കണ്ണൂർ ജില്ലയിൽ ത​ളി​പ്പ​റ​മ്പ് ക​പാ​ലി​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി സ​ത്യ​ൻ(53), എ​ട​ക്കാ​ട് സ്വ​ദേ​ശി ഹം​സ (75) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ​രു​വ​രും പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സ​ത്യൻ ഇന്ന് പു​ല​ർ​ച്ചെയാണ് മരി​ച്ചത്. ഇ​ക്ക​ഴി​ഞ്ഞ 16നാ​ണ് ഇദ്ദേഹത്തിന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ന്യു​മോ​ണി​യ ബാ​ധ​യു​മു​ണ്ടാ​യി​രു​ന്നു. ഹം​സ​ നാ​ഡീ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്കും കി​ഡ്‌​നി രോ​ഗ​ങ്ങ​ൾ​ക്കും ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

Also read : കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

അതേസമയം വയനാട്ടിൽ ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു, അമ്പലവയൽ സ്വദേശിനിയായ പനങ്ങര വീട്ടിൽ ഖദീജയാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചത്. ഖദീജയ്ക്ക് അനിയന്ത്രിതമായ പ്രമേഹം, കൊവിഡ് അനുബന്ധ ശ്വാസതടസം, ന്യൂമോണിയ എന്നിവയുണ്ടായിരുന്നു. ഈ മാസം 14നാണ് ഇവർക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button