CinemaLatest NewsBollywoodNewsEntertainmentNews Story

പ്രധാനമന്ത്രി മോദിയുടെ ബയോപിക് സിനിമയാകുന്നു; ചിത്രം അനൗൺസ് ചെയ്ത് സഞ്ജയ് ലീലാ ബൻസാലി; സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി ‘മാൻ ബൈരാഗി’യുടെ പോസ്റ്റർ

ഹിന്ദി പതിപ്പായ ‘മാൻ ബൈരാഗി’യുടെ പോസ്റ്റർ ബോളിവുഡ് താരം അക്ഷയ് കുമാർ പുറത്ത് വിട്ടു

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക് സിനിമയാകുന്നു. ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയും മഹാവീർ ജയിനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് സഞ്ജയ് ത്രിപദിയാണ്.

മോദിയുടെ പിറന്നാൾ ദിനമായ ഇന്നലെയാണ് ‘കർമ്മയോഗി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെ കുറിച്ചുള്ള വാർത്ത അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിയ്ക്കുന്നത്.

കൂടാതെ മഹേഷ് ലിമയെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഇന്ത്യയിലെ എല്ലാ പ്രധാനപ്പെട്ട ഭാഷകളിലും ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോർട്ട് . ചിത്രത്തിന്റെ ഹിന്ദി പതിപ്പായ ‘മാൻ ബൈരാഗി’യുടെ പോസ്റ്റർ ബോളിവുഡ് താരം അക്ഷയ് കുമാർ പുറത്ത് വിട്ടു. സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുകയാണ് ചിത്രത്തിന്റെ പോസ്റ്റർ‌.

shortlink

Post Your Comments


Back to top button