അബുദാബി : യുഎഇയിൽ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്നു തന്നെ. യുഎഇയില്‍ വ്യാഴാഴ്ച 786 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മരണങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 82,568 ആയി. മരണസംഖ്യ 402ആണെന്നും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 661 പേര്‍ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗമുക്തരുടെ എണ്ണം 72,117ആയി. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10,049 പേര്‍ ആയെന്നും, 93,000ത്തോളം കോവിഡ് പരിശോധനകള്‍ കൂടി നടത്തിയെന്നും അധികൃതർ വ്യക്തമാക്കി.
Also read : കോവിഡ് വന്നാലും സൂക്ഷിയ്ക്കുക
ഒമാനിൽ 577പേർക്ക് കൂടി വ്യഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 13പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 91,753ഉം മരണസംഖ്യ 818ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 285 പേര്‍ കൂടി പുതുതായി സുഖം പ്രാപിച്ചതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 84,648 ആയി ഉയർന്നു. 73പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 506ആയി. ഇതിൽ 180പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഖത്തറിൽ കഴിഞ്ഞ ദിവസം പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. 4568പേരിൽ നടത്തിയ പരിശോധനയിൽ 256 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 122449ആയി. 208പേരാണ് മരിച്ചത്. 256 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരായവരുടെ എണ്ണം 119400 ആയി ഉയർന്നു. 415പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 55പേർ തീവ്രപരിചരണ വിഭാഗത്തിലാണ്, രാജ്യത്ത് ആകെ 704982 പേരിൽ പരിശോധന നടത്തി,
Post Your Comments