എടക്കര: ഉൾവനത്തില്‍ പ്രവേശിച്ച് സ്വര്‍ണ ഖനനം നടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ വനംവകുപ്പ് അധികൃതരുടെ പിടിയിലായി.മരുത കൂട്ടില്‍പാറ ചോലകത്ത് റഷീദ് (48), കൊടക്കാടന്‍ ഹാരിസ് (39), വയലിക്കട സുധീഷ് കുമാര്‍ എന്ന റുവൈദ് (48) എന്നിവരെയാണ് വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി.എസ്. മുഹമ്മദ് നിഷാല്‍ പുളിക്കല്‍ അറസ്റ്റ് ചെയ്തത്.
മരുത മണ്ണിച്ചീനി ഭാഗത്ത് ഉള്‍വനത്തില്‍ സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്നാണ് പാറ പൊട്ടിച്ച് സ്വര്‍ണം ഖനനം നടത്താന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ അറസ്റ്റിലായത്.
നെല്ലിക്കുത്ത് വനം ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ പി.എഫ്. ജോണ്സണ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ ശിവദാസന്‍ കിഴക്കേപ്പാട്ട്, എം. വല്സലന്, ബി.എഫ്.ഒമാരായ പി.എന്‍. ശ്രീജന്, ഇ.എസ്. സുധീഷ്, പി. മുഹമ്മദ് ഫൈസല്‍, ഡി. വിനോദ്, അബ്ദുല്‍ ഖാസിം തോട്ടോളി, പി. ശ്രീനാഥ്, അമൃത രഘുനാഥ് എന്നിവരാണ് വനപാലക സംഘത്തിലുണ്ടായിരുന്നത്.
Post Your Comments