COVID 19Latest NewsNewsInternational

റഷ്യയുടെ കോവിഡ് വാക്‌സിന്‍ പരാജയം : വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പാര്‍ശ്വഫലങ്ങള്‍

മോസ്‌കോ : റഷ്യയുടെ കോവിഡ് വാക്സിന്‍ പരാജയം, വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പാര്‍ശ്വഫലങ്ങള്‍. കോവിഡ് വാക്‌സീന്‍ സ്പുട്‌നിക് 5 സ്വീകരിച്ച ഏഴിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതായി റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറഷ്‌കോ ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തിയത്. തളര്‍ച്ചയും പേശീവേദനയുമാണ് പ്രധാനമായും അനുഭവപ്പെട്ടത്. ദ് മോസ്‌കോ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

read also : കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ സമരം ചെയ്താല്‍ ശക്തമായ നടപടി : മുഖ്യമന്ത്രി പിണറായി വിജയന്‍.

ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളിലാണ് പാര്‍ശ്വഫലങ്ങള്‍ കണ്ടത്. അതേസമയം കൊറോണ വൈറസിനെതിരെ പ്രതിരോധ ശേഷി കൈവരിക്കുന്നതില്‍ 100 ശതമാനം വിജയം കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. സ്പുട്‌നിക് 5 കോവിഡ് 19 വാക്‌സീന്‍ പരീക്ഷണം അവസാന ഘട്ടത്തിലാണ്. 14% പേര്‍ക്കാണ് ക്ഷീണവും പേശീവേദനയും 24 മണിക്കൂര്‍ നേരത്തേക്ക് അനുഭവപ്പെട്ടത്. ശരീരോഷ്മാവ് വര്‍ധിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button