Latest NewsKeralaNews

‘മുഖ്യമന്ത്രിയുടെ പിന്തുണയാണ് ജലീലിൻ്റ ബലം ‘; മന്ത്രി ഉടന്‍ രാജിവയ്ക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

ന്യൂഡൽഹി : കെ ടി ജലീലിനിന് അധികാരത്തിൽ ഒരു നിമിഷം പോലും തുടരാനുള്ള ധാർമ്മികതയില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ജലീല്‍ ഭരണത്തില്‍ കടിച്ച് തൂങ്ങരുതെന്നും ഉടന്‍ രാജിവയ്ക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ പിന്തുണയാണ് ജലീലിൻ്റ ബലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം വർഗീയത ഇളക്കിവിട്ട് വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്ന് ഇ ടി മുഹമ്മദ് ബഷീർ പ്രതികരിച്ചു. ലീഗിനെ ജലീൽ ധാർമ്മികത പഠിപ്പിക്കേണ്ടെന്നും ഇ ടി പറഞ്ഞു. കെ ടി ജലീല്‍ ഒളിച്ച് പോകുന്നതാണ് സംശയമുണ്ടാക്കുന്നതെന്ന് മുസ്ലീം ലീ​ഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ പി എ മജീദ് പ്രതികരിച്ചു. എന്‍ഐഎ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് വളരെ ഗൗരവകരമായ ഒരു കാര്യമാണ്. ജലീൽ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് രഹസ്യ നീക്കം നടത്തുന്നതെന്നും ജനങ്ങളോട് എല്ലാം തുറന്ന് പറയണമെന്നും മജീദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button