Latest NewsNewsIndia

പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് 71 അടി നീളമുള്ള കേക്കൊരുക്കി സൂറത്തിലെ ഒരു ബേക്കറി

സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം പിറന്നാൾ ആഘോഷിക്കുന്നതിനായി 771 കിലോഗ്രാം ഭാരവും 71 അടി നീളവുമുള്ള കേക്ക് ഒരുക്കിയിരിക്കുകയാണ് ഗുജറാത്തിലെ സൂറത്തിലുള്ള ബ്രെഡ്‌ലൈനർ എന്ന ബേക്കറി. ‘കൊറോണ യോദ്ധാക്കൾ’ എന്ന പ്രമേയത്തോടെ നിർമ്മിച്ച ഈ ഭീമൻ കേക്ക് കുട്ടികൾക്കിടയിൽ വിതരണം ചെയ്യാനാണ് നിർമാതാക്കൾ ഒരുങ്ങുന്നത്.

Read also: ‘ഇതിനൊക്കെ രാജിവെക്കാനാണെങ്കില്‍ എല്ലാവരും രാജിവെക്കേണ്ടിവരും, ഭരണം നടക്കില്ല’; ജലീൽ വിഷയത്തിൽ എ. കെ ബാലൻ

ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഒരു ഡിജിറ്റൽ ഇവന്റും ബേക്കറി സംഘടിപ്പിക്കുന്നുണ്ട്. അതിൽ കേക്കിന്റെ ഭാഗങ്ങൾ നിരവധി ഔട്ട് ‌ലെറ്റുകളിൽ വിൽക്കുകയും കേക്ക് മുറിക്കൽ ചടങ്ങ് ഡിജിറ്റലായി നടത്തുകയും ചെയ്യും.

കഴിഞ്ഞ മൂന്ന് വർഷമായി നരേന്ദ്ര മോദിയുടെ ജന്മദിനം ബ്രെഡ്‌ലൈനർ ബേക്കറി സാമൂഹിക ബോധവൽക്കരണ പരിപാടിയോടുകൂടി ആഘോഷിച്ചുവരുന്നതായി പരിപാടിയുടെ സംഘാടകൻ നിതിൻ പട്ടേൽ പറഞ്ഞു. കൊറോണ വൈറസ് മഹാമാരി കണക്കിലെടുത്ത് ഈ വർഷം കേക്കിന് ‘കൊറോണ യോദ്ധാക്കൾ’ എന്ന് ലേബൽ ചെയ്തിട്ടുണ്ട് – നിതിൻ കൂട്ടിച്ചേർത്തു.

“ആദ്യം, ഞങ്ങൾ ഈ കേക്ക് കുട്ടികൾക്കിടയിൽ വിതരണം ചെയ്യും, അതിനുശേഷം, ശേഷിക്കുന്ന കേക്ക് 500 ഗ്രാം വീതമുള്ള യൂണിറ്റുകളായി വിഭജിച്ച് വാപ്പി മുതൽ വഡോദര വരെയുള്ള എല്ലാ ബേക്കറി ഔട്ട്‌ലെറ്റുകളിലും ലഭ്യമാക്കും, നിതിൻ പറഞ്ഞു.

shortlink

Post Your Comments


Back to top button