KeralaLatest NewsNews

സ്വപ്ന സുരേഷുമായി മന്ത്രി കെ.ടി ജലീലിന് ഉള്ളത് വര്‍ഷങ്ങളുടെ ബന്ധം; ആരോപണവുമായി കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മന്ത്രി കെ.ടി ജലീലുമായി വര്‍ഷങ്ങൾ നീണ്ട ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ആരോപണം നേരിട്ട ഒരു ഘട്ടത്തിലും രാജി വേണ്ടെന്ന പാർട്ടി നേതാക്കളുടെ നിലപാട് വിചിത്രമാണ്. മുഖ്യമന്ത്രി തന്നെ സംശയത്തിന്‍റെ നിഴലിലാണ്. സര്‍ക്കാര്‍ രാജിവയ്ക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സത്യം പുറത്ത് വന്നാൽ മന്ത്രിസഭയിലെ കൂടുതൽ പേർ രാജി വയ്‌ക്കേണ്ടി വരുമെന്ന വസ്തുതയാണ് പാർട്ടിയുടെ ഈ പ്രതിരോധത്തിന് പിന്നിൽ പിണറായി സർക്കാർ രാജിവയ്ക്കണം.കുറ്റവാളികളെ സംരക്ഷിക്കുന്ന ഓഫീസായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിഎന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Read Also :  ‘സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാം പ്രതി വി.മുരളീധരനും, രണ്ടാം പ്രതി അനില്‍ നമ്പ്യാരുമാണ് ജലീല്‍ ഒരു കേസിലും പ്രതിയല്ല, രാജിവെക്കേണ്ടതില്ലെന്ന്’-എംവി.ഗോവിന്ദന്‍

കോവിഡ് പ്രതിരോധത്തിലല്ല, മറിച്ച് തെളിവ് നശിപ്പിക്കുന്നതിലാണ് സർക്കാരിന്‍റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button