Latest NewsKeralaNews

കഞ്ചാവ് കടത്തിയ കേസിൽ കസ്റ്റഡിയിലെടുത്ത സിപിഎം പ്രവർത്തകനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി

കണ്ണൂർ : കേരളത്തിലേക്ക് കർണാടകത്തിൽ നിന്നും കഞ്ചാവ് കടത്തിയ കേസിൽ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത സുഭിലാഷിനെ സിപിഎം ചിങ്ങാക്കുണ്ടം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ബുധനാഴ്ച ചേർന്ന സിപിഎം പായം ലോക്കൽ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ കടുത്ത നടപടികൾ ഉണ്ടാകുമെന്നും സിപിഎം ഇരിട്ടി ഏരിയ സെക്രട്ടറി അറിയിച്ചു.

മൈസൂർ സെൻട്രൽ ക്രൈംബ്രാഞ്ചാണ് സുഭിലാഷിനെകഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ സഹോദരൻ സുബിത്തും ലഹരി കടത്ത് കേസില്‍ പിടിയിലായിരുന്നു. കേരളത്തിലേക്ക് 500 കിലോഗ്രാം കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട് മൈസൂർ പൊലീസ് രെജിസ്റ്റർ ചെയ്ത കേസിലാണ് ബ്രാഞ്ച് സെക്രട്ടറിയും സഹോദരനും അറസ്റ്റിലാകുന്നത്.

മൈസൂരിൽ നിന്നുള്ള പൊലീസ് സംഘം കണ്ണൂരിലെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം സുഭിലാഷിനെ പൊലീസ് ക്ലിയറൻസ് ഇല്ലാതെ കണ്ണൂരിൽ ആംബുലൻസ് ഡ്രൈവറായി നിയമിച്ചത് നേരത്തെ തന്നെ വലിയ വിവാദമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button