വാഷിങ്ടന്‍ : അതീവ രഹസ്യമായി നിര്‍മിച്ച പുതുതലമുറ യുദ്ധവിമാനത്തിന്റെ പ്രോട്ടോടൈപ്പ് വിജയകരമായി പരീക്ഷണപ്പറക്കല്‍ നടത്തി. യു.എസ്. വ്യോമസേനയാണ് പരീക്ഷണ പറക്കല്‍ നടത്തിയത്. വിമാനനിര്‍മാണത്തിലെ ചരിത്രം തിരുത്തിക്കുറിക്കുന്ന നിമിഷമാണെന്നാണു യുഎസ് അധികൃതര്‍ ഇതേക്കുറിച്ചു പ്രതികരിക്കുന്നത്. ചൈനയുമായുള്ള ബന്ധം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണു യുഎസ് ആറാംതലമുറ വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ നടത്തിയതെന്നതു ശ്രദ്ധേയമാണ്.
ഞൊടിയിടയ്ക്കുള്ളില്‍ റഡാറുകളെ മറികടന്നു ശത്രുലക്ഷ്യങ്ങളെ തകര്‍ത്തു തരിപ്പണമാക്കാന്‍ പോന്ന അത്യാധുനിക രൂപകല്‍പനയാണ് പോര്‍വിമാനത്തിനായി ഒരുക്കിയിരിക്കുന്നത്. എയര്‍ഫോഴ്‌സ് അസോസിയേഷന്റെ എയര്‍, സ്‌പേസ് ആന്‍ഡ് സൈബര്‍ കോണ്‍ഫറന്‍സിന് മുന്നോടിയായി വ്യോമസേനയുടെ അക്വിസിഷന്‍, ടെക്‌നോളജി ആന്‍ഡ് ലോജിസ്റ്റിക്‌സ് വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ഡോ. വില്‍ റോപ്പര്‍ ആണു വിമാനത്തിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചതും പറത്തിയതുമായുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയത്
Post Your Comments