വാഷിങ്ടണ്‍: യു.എസ് എയര്‍ഫോഴ് കൈകൊണ്ടിരിക്കുന്നത് ചരിത്ര തീരുമാനം. സിഖ് മതവിശ്വാസിയെ തലപ്പാവും താടിയും വച്ച് ജോലി ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഹര്‍പ്രീതിന്ദര്‍ സിങ് ബജ്‌വയ്ക്കാണ് വിശ്വാസത്തിന്റെ ഭാഗമായുള്ള വേഷങ്ങള്‍ ധരിച്ച് ജോലിക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
ഇതാദ്യമായാണ് യു എസ് ഇത്തരമൊരു തീരുമാനം എടുക്കുന്നത്. സിഖ് മതവിശ്വാസങ്ങള്‍ അമേരിക്കന്‍ വ്യോമസേനയില്‍ പിന്തുടരാന്‍ അവസരം ലഭിക്കുന്ന ആദ്യ വ്യക്തിയാണ് ഹര്‍പ്രീതിന്ദര്‍ സിങ്. സിഖ് പാരമ്പര്യം ഉള്‍ക്കൊള്ളാന്‍ രാജ്യം തയ്യാറായതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ഹര്‍പ്രീതിന്ദര്‍ സിങ് പറഞ്ഞു.
2017-ല്‍ യുഎസ് വ്യോമസേനയുടെ ഭാഗമായ ഹര്‍പ്രീതിന്ദറിന് മിലിറ്ററി നിയമങ്ങള്‍ പ്രകാരം താടി വയ്ക്കാനോ തലപ്പാവ് ധരിക്കാനോ അനുവാദമുണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹം സിഖ് അമേരിക്കന്‍ വെറ്ററന്‍സ് അലയന്‍സ്, അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ എന്നീ സംഘടനകളില്‍ അംഗത്വം നേടി. ഇതോടെയാണ് സിഖ് മതവിശ്വാസപ്രകാരമുള്ള വേഷങ്ങള്‍ ജോലിക്കിടെ ധരിക്കാന്‍ അമേരിക്ക ഹര്‍പ്രീതിന്ദറിന് അനുമതി ലഭിക്കുന്നത്. അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത കുടുംബത്തിലെ അംഗമാണ് ഹര്‍പ്രീതിന്ദര്‍ സിങ് ബജ്‌വ.
Post Your Comments