Latest NewsKeralaNews

റമീസിന് ജാമ്യം ലഭിച്ചതിന് പിന്നാലെ സ്വര്‍ണക്കളളക്കടത്ത് കേസിലെ മറ്റു പ്രധാന പ്രതികളും ജാമ്യം തേടി കോടതിയിലേക്ക്

തിരുവനന്തപുരം: സ്വര്‍ണക്കളളക്കടത്ത് കേസിലെ നാലാം പ്രതി കെ ടി റമീസിന് ജാമ്യം കിട്ടിയതിന് പിന്നാലെ കേസിലെ മറ്റു പ്രധാന പ്രതികളും ജാമ്യം തേടി കോടതിയിലേക്ക്. പിടിയിലായി 60 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് വാദം. അതേസമയം കസ്റ്റംസ് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യഹര്‍ജിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

സ്വപ്നയ്ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ബോധ്യമായതോടെ ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലിനുളള കോഫേ പോസ നടപടികള്‍ കസ്റ്റംസ് തുടങ്ങി. മന്ത്രി കെടി ജലീലിനെ എന്‍ ഐഎ ഉള്‍പ്പെടെയുളള ഏജന്‍സികള്‍ വൈകാതെ ചോദ്യം ചെയ്യുമെന്നാണ് വിവരം.

READ MORE ; തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് ചോദ്യംചെയ്യുന്നത്, നാണം കെടാതെ ജലീല്‍ രാജിവെക്കണം ; രമേശ് ചെന്നിത്തല

അതേസമയം ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീല്‍ എന്‍ഐഎ ഓഫീസിലെത്തി. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എത്തിയിരിക്കുന്നത്.പുലര്‍ച്ചെ ആറുമണിയോടെ സ്വകാര്യ കാറിലാണ് ജലീല്‍ എന്‍ഐഎ ഓഫീസിലെത്തിയത്. മന്ത്രിയുടെ മൊഴി എന്‍ഐഎ രേഖപ്പെടുത്തുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു. നയതന്ത്ര പാഴ്‌സല്‍ കേന്ദ്ര അനുമതി വാങ്ങാതെ ഏറ്റുവാങ്ങിയതുമായി ബന്ധപ്പെട്ട് കസ്റ്റംസും ജലീലിന്റെ മൊഴി രേഖപ്പെടുത്തും.

ആദ്യഘട്ടത്തില്‍ മറ്റ് പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ ചോദ്യം ചെയ്യലില്‍ മന്ത്രിക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. നയതന്ത്ര ചാനലിലൂടെ എത്തിയ മതഗ്രന്ഥങ്ങളുടെ മറവില്‍ സ്വര്‍ണം കടത്തിയോയെന്നാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത്. മന്ത്രിയുടെ മൊഴിയെടുത്ത ഘട്ടത്തിലും മുന്‍ അറിവുണ്ടായിട്ടില്ലെന്ന നിലപാട് തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് യുഎഇയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കോണ്‍സുലേറ്റില്‍ പരിശോധന നടത്തി. കഴിഞ്ഞദിവസം മുന്‍കൂട്ടി അറിയിക്കാതെയെത്തിയ ഇവര്‍ സാമ്പത്തിക ഇടപാടുരേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചെന്നാണു വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button