Latest NewsKeralaNews

‘നാറ്റമില്ലാത്തത് നാറ്റത്തിന് മാത്രം’; ചോദ്യം ചെയ്താലോ ദേഭ്യം ചെയ്താലോ മതഗ്രന്ഥ വിതരണ വകുപ്പ്മന്ത്രി രാജിവയ്ക്കില്ല; അഡ്വ.എ. ജയശങ്കര്‍

മതഗ്രന്ഥ ഇറക്കുമതി വിവാദത്തില്‍ എന്‍ഐഎ ചോദ്യം ചെയ്യുന്ന മന്ത്രി കെ.ടി ജലീലിനെ വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ.ജയശങ്കര്‍. ഇത്രയധികം ആരോപണങ്ങള്‍ ഉണ്ടായിട്ടു കൂടി ജലീല്‍ രാജി സന്നദ്ധത പ്രകടിപ്പിക്കാത്തതിനെയാണ് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചത്. ചോദ്യം ചെയ്താലോ,അറസ്റ്റ് ചെയ്താലോ മന്ത്രി രാജിവയ്ക്കല്ലെന്നും, അതൊരു കേമത്തമായി കണക്കാക്കുമെന്നും ജയശങ്കര്‍ കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…………………………………..

പുലരുവാൻ ഏഴര രാവുളളപ്പോൾ ഉന്നത വിദ്യാഭ്യാസ- മതഗ്രന്ഥ വിതരണ വകുപ്പു മന്ത്രി സഖാവ് കെ.ടി. ജലീൽ എറണാകുളത്ത് എൻ ഐ എ ഓഫീസിലെത്തി. ചോദ്യം ചെയ്യലിനു വിധേയനായി.

കേരള ചരിത്രത്തിൽ ആദ്യമായാണ് നാടു ഭരിക്കുന്ന ഒരു മന്ത്രിയെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യുന്നത്.

ചോദ്യം ചെയ്താലോ ഭേദ്യം ചെയ്താലോ മന്ത്രി രാജിവെക്കില്ല. അറസ്റ്റ് ചെയ്തു ജയിലിലടച്ചാലും അതൊരു കേമത്തമായി കണക്കാക്കും. ന്യായീകരണ ക്യാപ്സൂളുകൾ തയ്യാറാണ്.

#നാറ്റമില്ലാത്തത് നാറ്റത്തിനു മാത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button