KeralaLatest NewsNews

‘മന്ത്രി പുത്രന്മാർ മുതൽ മന്ത്രി പത്‌നി വരെ സംശയനിഴലിൽ നിൽക്കുന്ന അവസ്ഥ ‘; അടിമുടി അഴിമതിയിൽ മുങ്ങി കുളിച്ചിരിക്കുകയാണ് പിണറായി സർക്കാരെന്ന് ശൂരനാട് രാജശേഖരൻ

കൊല്ലം : പിണറായി സർക്കാരിന്റെ ഭരണം മൂലം സംസ്ഥാനം ഭരണ സ്തംഭനത്തിലേക്ക് നീങ്ങുകയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ. മുഖ്യമന്ത്രിയുടെ ഓഫീസും, മന്ത്രിമാരും അഴിമതിയിലും രാജ്യദ്രോഹക്കേസിലുംപ്പെട്ട് ദേശിയ അന്വേഷണ ഏജൻസികളുടെ നീരിക്ഷണത്തിലാണ്.
അടിമുടി അഴിമതിയിൽ മുങ്ങി കുളിച്ചിരിക്കുന്ന ഈ സർക്കാർ ഇപ്പോൾ ജനങ്ങൾക്ക് ബാധ്യതയായി മാറുകയാണെന്നും ശൂരനാട് രാജശേഖരൻ പരിഹസിച്ചു.

മന്ത്രി പുത്രന്മാർ മുതൽ മന്ത്രി പത്‌നി വരെ സംശയനിഴലിൽ നിൽക്കുന്ന അവസ്ഥയാണ്. മന്ത്രി ജലീലിനെ ഒരു തവണ ചോദ്യം ചെയ്തു.. മറ്റ് മന്ത്രിമാർ ദേശിയ അന്വേഷണ ഏജൻസികളുടെ ഓഫിസിന് മുന്നിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ക്യൂവിൽ നിൽക്കേണ്ട അവസ്ഥയിലാണെന്നും ശൂരനാട് രാജശേഖരൻ പറഞ്ഞു.

മന്ത്രിമാർക്കും സൈബർ സഖാക്കൾക്കും ക്യാപ്‌സൂൾ കൊടുക്കുന്ന ജോലിയാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായിയുടേത്. പിണറായിയുടെയും മന്ത്രിമാരുടെയും ഇങ്ങനെയുള്ള ജോലി തിരക്ക് മൂലം ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റ് നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്.

Read Also : ‘ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്ക് ഈ സമരം നടത്തേണ്ടി വരികില്ലായിരുന്നു’ ; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ.സുരേന്ദ്രൻ

രണ്ട് ലക്ഷത്തോളം ഫയലുകൾ തീരുമാനമാകാതെ സെക്രട്ടേറിയേറ്റിൽ കെട്ടികിടക്കുന്നു. ഓരോ ഫയലുകളും ഓരോ ജീവിതം ആണന്നു പറഞ്ഞു ഭരണം തുടങ്ങിയ പിണറായി ഫയലിന്റെ മേൽ അടയിരിക്കുന്നു. ചില പ്രധാന ഫയലുകൾ തീ പിടുത്തത്തിൽ കത്തി നശിപ്പിക്കുന്നു. കത്തിയതോ നശിപ്പിച്ചതോ എന്നറിയാൻ ബഹുജന പ്രക്ഷോഭത്തെ തുടർന്ന് അന്വേഷണ കമ്മിറ്റിയെ വയ്ക്കുന്നു. സ്പ്രിങ്‌ളർ കമ്മിറ്റിയെ പോലെ ഈ അന്വേഷണ കമ്മിറ്റിയും റിപ്പോർട്ട് സമർപ്പിക്കുന്നില്ലെന്നും
ശൂരനാട് കുറ്റപ്പെടുത്തി.

shortlink

Post Your Comments


Back to top button