കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി കെടി റമീസിന് ജാമ്യം. കൊച്ചിയിലെ സാമ്പത്തിക കാര്യ കോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും ആള്‍ജാമ്യവും വേണം. മാത്രമല്ല, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. കുറ്റപത്രം സമര്‍പ്പിക്കും വരെയാണ് ഹാജരാകേണ്ടത്. പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടരുത് തുടങ്ങിയവയാണ് ഉപാധികള്‍. എന്നാൽ എന്‍ഐഎ കേസുള്ളതിനാല്‍ റമീസിന് ജാമ്യത്തിൽ പുറത്തിറങ്ങാനാകില്ല.തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് ഒരു സുപ്രധാന ഘട്ടം പിന്നിട്ടു നില്‍ക്കുമ്ബോഴാണ് മുഖ്യ ആസൂത്രകനായ കെ ടി റമസിന് ജാമ്യം കിട്ടുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. എന്നാല്‍ റമീസ് പുറത്തിറങ്ങാത്തതിനാൽ തന്നെ കേസന്വേഷണത്തെ ഇത് ഒരു തരത്തിലും ബാധിക്കില്ല എന്നുതന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതേസമയം കേസിലെ മറ്റൊരു പ്രതി അന്‍വറിനെ കോടതി എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടുനല്‍കി. വിശദമായ ചോദ്യം ചെയ്യലിനാണിത്. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്‍വറിനെ ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന് അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചിരുന്നു. സ്വപ്‌നയെയും കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടു. ഇവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കും.
Post Your Comments