Latest NewsIndiaNews

പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി ഭീമന്‍ ലഡ്ഡുവൊരുക്കി ബിജെപി പ്രവര്‍ത്തകര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ ആഘോഷപരിപാടികളാണ് രാജ്യമെങ്ങും ബിജെപി പ്രവര്‍ത്തകര്‍ ഒരുക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ 70 കിലോയുടെ ഭീമന്‍ ലഡ്ഡു തയ്യാറാക്കിയത്.

Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായി പരാതി

കുങ്കുമ നിറത്തിലുള്ള ഭീമന്‍ ലഡ്ഡു ഇന്ന് കോയമ്പത്തൂരിലെ കാമാച്ചി അമ്മന്‍ കോവിലില്‍ സമര്‍പ്പിച്ചു. വലിയ ആഘോഷമായാണ് ഭീമന്‍ ലഡ്ഡുവുമായി ബിജെപി പ്രവര്‍ത്തകര്‍ ക്ഷേത്രത്തിലെത്തിയത്. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ലഡ്ഡു വിതരണം ചെയ്തു.

Read Also : കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരിക്ക് കൊവിഡ് സ്ഥിരീകരിച്ചു

പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി വിവിധ പരിപാടികളാണ് സംസ്ഥാനത്ത് സംഘടിപ്പിച്ചിരിക്കുന്നത്. രക്തദാന ക്യാംപുകളും നേത്ര പരിശോധന ക്യാപുകളും സംഘടിപ്പിച്ച പ്രവര്‍ത്തകര്‍ റേഷന്‍ വിതരണവും നടത്തുന്നുണ്ട്.
സെപ്തംബര്‍ 14 ന് പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഓരാഴ്ച നീണ്ടു നില്‍ക്കുന്ന സേവാ ശപദ് പരിപാടിക്ക് ആഹ്വാനം ചെയ്തിരുന്നു. സെപ്തംബര്‍ 20വരെ നീളുന്ന ആഘോഷപരിപാടി ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയാണ് പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button