KeralaLatest NewsNews

മുഖ്യമന്ത്രി കെ സുരേന്ദ്രന്റെ മാനസിക നിലയെക്കുറിച്ച്‌ വേവലാതിപ്പെടേണ്ട; മുഖ്യമന്ത്രിയ്‌ക്കെതിരെ പരസ്യപരാമർശവുമായി എം ടി രമേശ്

ഇങ്ങനെ ഒരാളെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുത്തണമോയെന്ന് സിപിഎം ചിന്തിക്കണമെന്ന് കെ എം ടി രമേശ് വ്യക്തമാക്കി.

കോഴിക്കോട്: മുഖ്യമന്ത്രി പിണറയി വിജയിനെതിരെ പരസ്യ പരാമർശവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി.രമേശ് രംഗത്ത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ വാര്‍ത്താ സമ്മേളനത്തിലൂടെയല്ല മറുപടി പറയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതില്‍ ദുരൂഹതയുണ്ടെന്ന് എം ടി. രമേശ് ആരോപിച്ചു. എങ്ങനെയാണ് മറുപടി കൊടുക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇങ്ങനെ പലര്‍ക്കും മുമ്പ് മറുപടി കൊടുത്തതിന്റെ ചരിത്രം പിണറായിക്കുണ്ട്. വെല്ലുവിളിയാണെങ്കില്‍ ഏറ്റെടുക്കാന്‍ ബിജെപി തയ്യാറാണെന്നും എം. ടി രമേശ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. സുരേന്ദ്രനെ ഒറ്റ തിരിഞ്ഞ് അക്രമിക്കാന്‍ അനുവദിക്കില്ല. മുഖ്യമന്ത്രി ഇന്നലെ സംസാരിച്ചത് ഭീഷണിയുടെ രൂപത്തിലാണ്. ബിജെപി പ്രസിഡന്റിനെക്കുറിച്ച്‌ ഞങ്ങള്‍ അന്വേഷിച്ചോളാം. സുരേന്ദ്രന്‍ ഉന്നയിച്ചത് ബിജെപി ചോദിക്കുന്ന കാര്യങ്ങളാണ്. അതിന് മറുപടി പറയുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്.

ഇങ്ങനെ ഒരാളെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുത്തണമോയെന്ന് സിപിഎം ചിന്തിക്കണമെന്ന് കെ എം ടി രമേശ് വ്യക്തമാക്കി. മുഖ്യമന്ത്രി കെ സുരേന്ദ്രന്റെ മാനസിക നിലയെക്കുറിച്ച്‌ വേവലാതിപ്പെടേണ്ട. സ്വന്തം മാനസികാവസ്ഥയെക്കുറിച്ച്‌ വേവലാതി പെടുകയാണ് വേണ്ടത്. കെ സുരേന്ദ്രനെതിരേ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും എം ടി രമേശ് പറഞ്ഞു.

Read Also: സ്വപ്‌ന സുരേഷിന് സംസ്ഥാനത്തെ ഒരു മുതിർന്ന മന്ത്രിയുടെ മകനുമായി സൗഹൃദം: ചിത്രങ്ങൾ പുറത്ത്, 4 കോടി കമ്മിഷനിലും പങ്കുപറ്റി

എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങൾക്ക് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ മറുപടി നൽകിയിരുന്നു. രാഷ്ട്രീയമായ ചോദ്യങ്ങൾക്ക് പിണറായി രാഷ്ട്രീയമായി മറുപടി പറയണമെന്നും കോവിഡ് കാലത്തെ സമരങ്ങൾക്ക് ഉത്തരവാദി പിണറായി വിജയനാണെന്നും സുരേന്ദ്രൻ പറഞ്ഞു. ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറഞ്ഞിരുന്നെങ്കിൽ തങ്ങൾക്ക് ഈ സമരം നടത്തേണ്ടി വരികില്ലായിരുന്നുവെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button