Latest NewsCinemaMollywoodNewsEntertainment

വിനയന്റെ വിലക്ക് നീക്കിയതിനെതിരെ ഫെഫ്ക സുപ്രീംകോടതിയില്‍; ഫെഫ്ക മാഫിയ സംഘമെന്ന തിലകന്റെ അഭിപ്രായം വളരെ ശരിയെന്നും ഇവരുടെ പ്രതികാരമനോഭാവം അത്ഭുതപ്പെടുത്തുന്നുവെന്നും സംവിധായകന്‍

മലയാള സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച്‌ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍. നാഷണല്‍ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രിബ്യുണല്‍ വിധിയെ ചോദ്യം ചെയ്താണ് ഹര്‍ജി. വിനയന്റെ വിലക്ക് നീക്കുകയും താരസംഘടനയായ അമ്മയ്ക്കും ഫെഫ്കയ്കും പിഴചുമത്തുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ നീക്കം.

കൂടാതെ 2017ല്‍ വിനയന്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ താരസംഘടനയായ അമ്മയ്ക്ക് നാല് ലക്ഷം രൂപയും, ഫെഫ്കയ്ക്ക് 81,000 രൂപയും കോമ്പറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പിഴ ചുമത്തിയിരുന്നു. നാഷണല്‍ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രിബ്യുണല്‍ ഈ ഉത്തരവ് ശരിവച്ചിരുന്നു.

എന്നാൽ സംഘടനയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിനയന്‍ രം​ഗത്തെത്തി. ഫെഫ്ക മാഫിയ സംഘമെന്ന തിലകന്റെ അഭിപ്രായം ശരിയെന്ന് വീണ്ടും തെളിയുകയാണ്. തന്റെ പിന്നാലെ ഇങ്ങനെ വരുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്ത് ഇത്തരം പ്രതികാരമനോഭാവം അത്ഭുതപ്പെടുത്തുന്നതാണെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ തനിക്കെതിരെ നടപടി എടുക്കാന്‍ അമ്മ സംഘടനയില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും ആരോപിച്ചു, കൂടാതെ ഈ നടപടി വെറും തമാശയായി കാണുന്നുവെന്നും വിനയൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button