Latest NewsNews

കുടിയേറ്റ തൊഴിലാളികളുടെ പലായനത്തിന് കാരണം വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച പരിഭ്രാന്തി: കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : കോവിഡ് കാലത്ത് പ്രഖ്യാപിച്ച ലോക്ക് ടൗണിൽ കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെ പലായനം നടത്തിയതിന് കാരണമായത് വ്യാജവാര്‍ത്തകളെന്ന് കേന്ദ്രസര്‍ക്കാര്‍. വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്‌ മൂലമാണ് പലായനം ഉണ്ടായതെന്നും ലോക്ക്ഡൗണിന്റെ സമയത്ത് ഭക്ഷണം, കുടിവെള്ളം, വസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പരിഭ്രാന്തരായെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പാര്‍ലമെന്റില്‍ വ്യക്തമാക്കി.

ലോക്ക് ടൗണ്‍ എത്രകാലം നീളുമെന്നതിലും വ്യാജവാര്‍ത്ത പ്രചരിച്ചത്‌ ആശങ്ക സൃഷ്ടിച്ചു.ഇത്തരമൊരു സാഹചര്യത്തെക്കുറിച്ച് ബോധവാന്മാരായിരുന്നു എന്നും ലോക്ക്ഡൗണ്‍ സമയത്ത് ഓരോ പൗരനും ഭക്ഷണം, കുടിവെള്ളം, പാര്‍പ്പിടം, വൈദ്യസഹായം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം കുടിയേറ്റ തൊഴിലാളികളുടെ മരണവുമായി ബന്ധപ്പെട്ട് കണക്കുകള്‍ ഒന്നും തന്നെ തങ്ങളുടെ പക്കലില്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് 25ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം കുടിയേറ്റ തൊഴിലാളികളുടെ സംരക്ഷണത്തിനാണ് എന്ത് നടപടികള്‍ സ്വീകരിച്ചു. എന്തുകൊണ്ടാണ് കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരുടെ വീടുകളിലേക്ക് നടന്നു പോകേണ്ടിവന്നത്‌, വഴിമധ്യേ നിരവധി പേര്‍ മരിച്ചുവീണതും അടക്കം ഉന്നയിച്ചുള്ള ഉന്നയിച്ചുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മാല റോയിയുടെ ചോദ്യത്തിന് മറുപടി നല്‍കവേയാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യങ്ങൾ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button