KeralaLatest NewsIndia

‘നാമജപയാത്ര നടത്തുമ്പോള്‍ കുലസ്ത്രീകളെന്ന് പരിഹസിക്കപ്പെട്ട ഈ വീട്ടമ്മമാര്‍ ഇന്നിതാ ബാരിക്കേടിനു മുകളില്‍ കയറിനിന്ന് ഭരണാധിപനു നേരെ മുദ്രാവാക്യം മുഴക്കുന്നു’- മഹിളാമോർച്ച സമരത്തെ കുറിച്ച് സംവിധായകൻ

തെരുവിലിറങ്ങി ആയുധംധരിച്ച പോലീസിനു നേരെ മുദ്രാവാക്യം വിളിച്ച്‌ സമരം ചെയ്യണമെങ്കില്‍ നിസ്സാരമായ മനക്കരുത്ത് പോരാ.

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്താകമാനം പ്രതിഷേധങ്ങളും സമരവും അഞ്ചാംദിവസവും തുടരുകയാണ്. ഇതില്‍ മഹിളാമോര്‍ച്ചയുടെ സമര വീര്യത്തെ പ്രശംസിച്ച്‌ രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ജോണ്‍ ഡിറ്റോ. ശബരിമലയ്ക്കായിനാമജപഘോഷയാത്ര നടത്തുമ്പോള്‍ കുലസ്ത്രീകളെന്ന് ഈ വീട്ടമ്മമാര്‍ പരിഹസിക്കപ്പെട്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇന്നിതാ ബാരിക്കേടിനുമുകളില്‍ കയറിനിന്ന് അവര്‍ ഭരണാധിപനു നേരെ മുദ്രാവാക്യം മുഴക്കുന്നു. ഈ മാറ്റം ശ്രദ്ധിക്കേണ്ടതു തന്നെയാണെന്നും ജോണ്‍ ചൂണ്ടിക്കാട്ടുന്നു. തെരുവിലിറങ്ങി ആയുധംധരിച്ച പോലീസിനു നേരെ മുദ്രാവാക്യം വിളിച്ച്‌ സമരം ചെയ്യണമെങ്കില്‍ നിസ്സാരമായ മനക്കരുത്ത് പോരാ. അത് ഈ മഹിളകള്‍ക്കുണ്ടായത് അവരുടെ പ്രസ്ഥാനത്തോടുള്ള തീവ്രമായ ബന്ധം മൂലമാകാമെന്നും അദ്ദേ​​ഹം പ്രശംസിക്കുന്നു. പോസ്റ്റിന്റെ പൂർണ്ണ രൂപം:

രാഷ്ട്രീയമൊന്നും എഴുതേണ്ട എന്ന് വിചാരിച്ചിരുന്നതാണ്.
പക്ഷെ മഹിളാമോർച്ച നടത്തിയ ഇന്നലത്തെ സമരത്തിൻ്റെ സൂക്ഷ്മമായ രാഷ്ട്രീയം പറയാതെ വയ്യ..

ശബരിമലയ്ക്കായി
നാമജപഘോഷയാത്ര നടത്തുമ്പോൾ കുലസ്ത്രീകളെന്ന് പരിഹസിക്കപ്പെട്ടു ഈ വീട്ടമ്മമാർ ..
ഇന്നിതാ ബാരിക്കേടിനുമുകളിൽ കയറിനിന്ന് അവർ ഭരണാധിപനു നേരെ മുദ്രാവാക്യം മുഴക്കുന്നു.
ഈ മാറ്റം ശ്രദ്ധിക്കേണ്ടതു തന്നെയാണ്.

തെരുവിലിറങ്ങി ആയുധംധരിച്ച പോലീസിനു നേരെ മുദ്രാവാക്യം വിളിച്ച് സമരം ചെയ്യണമെങ്കിൽ
നിസ്സാരമായ മനക്കരുത്ത് പോരാ.
അത് ഈ മഹിളകൾക്കുണ്ടായത് അവരുടെ പ്രസ്ഥാനത്തോടുള്ള തീവ്രമായ ബന്ധം മൂലമാകാം ..
ഇത് ആദ്യകാലത്ത് DYFI യ്ക്കും, പിന്നീട് യൂത്ത് കോൺഗ്രസ്സിനു മൊക്കെ ഉണ്ടായിരുന്ന പോരാട്ട വീര്യമാണ്. അത് മഹിളാ മോർച്ചയിലേക്കും BJPയിലുമൊക്കെ എത്തി എന്നത് ലളിതമായി കാണാൻ വയ്യ..

ഇതിനൊക്കെ കാരണക്കാരൻ പിണറായി തന്നെ.
അദ്ദേഹമിപ്പോൾ കെ. സുരേന്ദ്രനെ ശരിയാക്കാനുള്ള ശ്രമത്തിലാണ്.

ഒന്നോർക്കുക ,മലയാളികളെല്ലാം
ഫലത്തിൽ അടിസ്ഥാന സ്വഭാവത്തിൽ കമ്യൂണിസ്റ്റുകളാണ്. എതിർക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നവരാണ്.

ആത്മാഭിമാനത്തിന് മുറിവേറ്റ ശബരിമല വിശ്വാസികളുടെ രാഷ്ട്രീയമായ തിരിച്ചുവരവാണിത്.
ഉടനെയെങ്ങും രാഷ്ട്രീയാധികാരം കിട്ടിയില്ലെങ്കിലും
BJP യുടെ വളർച്ചയ്ക്ക് ഇതുപകരിക്കും.

read also: ‘കോടിയേരി ബാലകൃഷ്ണനുമായി യാതൊരു പ്രശ്നവുമില്ല, രാഷ്ട്രീയ എതിരാളികള്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ചു നടത്തുന്ന കള്ളക്കളികള്‍ ജനം തിരിച്ചറിയും’, ഏഷ്യാനെറ്റിനെതിരെ ഇ പി ജയരാജന്‍

മറ്റൊന്ന്, വ്യോമോഹം വേണ്ട എന്നതാണ്.
കാരണം എത്ര ജനവിരുദ്ധമായി പ്രവർത്തിച്ചാലും ഭരിച്ചാലും
മലയാളി സത്യത്തോട് വളരെയധികം ഇഷ്ടക്കേടുള്ള ജനതയായതിനാൽ
വീണ്ടും ഇവരെയൊക്കെത്തന്നെ അധികാരത്തിലേറ്റുകയും ചെയ്യും..

2016ലെ തെരഞ്ഞെടുപ്പിൽ തുറവൂർ വിശ്വംഭരൻമാഷിനെ തൃപ്പൂണിത്തുറയിൽ തോൽപ്പിക്കാൻ എം.സ്വരാജിന് വോട്ടു ചെയ്ത സോ കോൾഡ് സവർണ്ണ സമുദായങ്ങളുടെ നാടാണിത്.
ആലപ്പുഴയിൽ പാർലമെൻറിൽ ഡോ.. കെ.എസ് രാധാകൃഷ്ണൻ മാഷിന് വോട്ടു ചെയ്യരുതെന്നും ഷാനിമോൾ ഉസ്മാന് ചെയ്യണമെന്നും പെരുന്നയിൽ നിന്ന് ഫത് വ ഇറക്കുകയും ചെയ്ത പുണ്യനാട് ..

ജാതിഭേദം വിട്ട് കെ.സുരേന്ദ്രന് സമ്പൂർണ്ണ പിന്തുണ നൽകുകയാണ്
പൊളിറ്റിക്കൽ ഹിന്ദുവിന് ലളിതമായി ഇപ്പോൾ ചെയ്യാനുള്ളത്. ജാതിയെന്നപുള്ളിപ്പുലിയുടെ പുള്ളിമാറുമോ എന്നറിയില്ല.

വോട്ടു മറിച്ച് വിറ്റ പഴയകാല, ഇക്കാല ഹിന്ദു പൊളിറ്റിക്കൽ നേതാക്കന്മാർ ഉണ്ടാക്കിയ ദയനീയമായ അവസ്ഥയിൽ നിന്ന് കെ.സുരേന്ദ്രൻ്റെ നേതൃത്വം BJP യെ മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട് എന്നതാണ് വ്യക്തിപരമായ എൻ്റെ അഭിപ്രായം.

മഹിളാ മോർച്ചയുടെ പ്രത്യക്ഷസമരം
അതിന് കരുത്തു പകരട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button