പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. പത്തനംതിട്ടയിൽ ചികിത്സയിലായിരുന്ന തിരുവല്ല നെടുമ്പ്രം സ്വദേശി പി.ടി.സുരേഷ് കുമാർ (56) ആണ് മരിച്ചത്. വൃക്കരോഗ ബാധിതനായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
Read Also: കോവിഡ് : ചികിത്സാ മാനദണ്ഡങ്ങള്‍ പുതുക്കി ഡബ്ല്യൂഎച്ച്ഒ
എന്നാൽ സംസ്ഥാനത്ത് ഇന്നലെ 3215 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. 2532 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ 3013 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ രോഗം പുതുതായി ബാധിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറയുന്നില്ലെന്ന ആശങ്ക മുഖ്യമന്ത്രി പ്രകടിപ്പിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച 31,156 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
Post Your Comments