Latest NewsNewsIndia

ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബിൽ പാസാക്കി ലോക്സഭ

ന്യൂ ഡൽഹി : ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബിൽ 2020, പാസാക്കി ലോക്സഭ. റിസർവ് ബാങ്കിന് രാജ്യത്തെ സഹകരണ ബാങ്കുകളെ നിയന്ത്രിക്കാൻ അധികാരം നൽകുന്ന ബിൽ ആണ് പാസാക്കിയത്, സഹകരണ ബാങ്കുകളെ കേന്ദ്ര സർക്കാരിന്റെ കീഴിലാക്കുന്നതല്ല ബില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ സഭയിൽ വ്യക്തമാക്കി.

ബില്ലിലൂടെ നിക്ഷേപകരുടെ പണത്തിന് സുരക്ഷ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. സഹകരണ ബാങ്കുകളിലെ അംഗങ്ങളുടെ അധികാരം ഇതുവഴി കുറയില്ല. കഴിഞ്ഞ 20 വർഷത്തിനിടെ 420 സഹകരണ ബാങ്കുകൾ രാജ്യത്ത് തകർന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് പുതിയ ഭേദഗതി കൊണ്ട് വന്നത്. സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ ഉൾപ്പെടുന്നതല്ല ഈ ഭേദഗതി.

Also read : കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ രണ്ട് വർഷമായി സഹകരണ ബാങ്കുകളുടെയും ചെറുകിട ബാങ്കുകളുടെയും നിക്ഷേപകർ പ്രശ്നങ്ങൾ നേരിടുന്നതിനാൽ സംരക്ഷിക്കുന്നതിനായാണ് ഈ ഭേദഗതി കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കുന്നത്. ബാങ്കുകളായി പ്രവർത്തിക്കുന്ന പല സഹകരണ സംഘങ്ങളുടെയും സാമ്പത്തിക ആരോഗ്യത്തെ സംബന്ധിച്ച് വളരെ പുലർത്തുന്നതിനാലാണ് സർക്കാരിന് ഓർഡിനൻസിലേക്ക് പോകേണ്ടിവന്നുതെന്നും നിർമല സീതാരാമൻ പറഞ്ഞു..

shortlink

Related Articles

Post Your Comments


Back to top button